×
login
പി.പരമേശ്വരന്‍ സ്മാരക പ്രഭാഷണം: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍വഹിക്കും

'കോപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടു വേള്‍ഡ്‌സ് ആത്മനിര്‍ഭര്‍ ഭാരത്' എന്നതാണ് പ്രഭാഷണ വിഷയം.

തിരുവനന്തപുരം:  രണ്ടാമത് പി പരമേശ്വരന്‍ സ്മാരക പ്രഭാഷണം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍വഹിക്കും. 'കോപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടു വേള്‍ഡ്‌സ് ആത്മനിര്‍ഭര്‍ ഭാരത്' എന്നതാണ് പ്രഭാഷണ വിഷയം.  

ശ്രീമൂലം ക്ലബ്ബില്‍  ഞായറാഴ്ച വൈകിട്ട് 4ന്  നടക്കുന്ന പരിപാടിയില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിക്കും.  ശ്രീരാമകൃഷ്ണമിഷനിലെ സ്വാമി മോക്ഷവൃതാനന്ദ ഭദ്രദീപം തെളിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എസ്.രാജന്‍പിള്ള സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ എം.മോഹന്‍ദാസ്, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രഥമ പി പരമേശ്വരന്‍ സ്മാരക പ്രഭാഷണം വൈസ് പ്രസിഡന്റായിരുന്ന വെങ്കയ്യ നായിഡു ആണ് നിര്‍വഹിച്ചത്

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.