×
login
പി.ഇ.ബി. മേനോന്‍ എല്ലാ മേഖലകളേയും സമന്വയിപ്പിച്ച വ്യക്തി: സ്വാമി ചിദാനന്ദപുരി

ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍ മുഖ്യപ്രഭാഷണം നടത്തി

കാലടി: ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്റെ മാതൃക എല്ലാ മേഖലകളേയും സമന്വയിപ്പിച്ചുകൊïുപോവുക എന്നതായിരുന്നുവെന്നും ഈ മാതൃക ന്യൂനത വരാതെ പരിരക്ഷിക്കേïതുïെന്നും കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആലുവ ചൊവ്വര മാതൃച്ഛായയില്‍ പി.ഇ.ബി മേനോന്‍ ശതാഭിഷേക ആഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ പ്രവര്‍ത്തകനും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി മാതൃകയാക്കണം. സമാജത്തിന് വേïി ഏറെ നന്മകള്‍ ചെയ്ത ത്യാഗധനനാണ് പി.ഇ.ബി മേനോന്‍.

സമാജത്തിനും ധര്‍മരക്ഷയ്ക്കും വേïി മാതൃകാപരമായി സ്വജീവിതം സമര്‍പ്പിച്ച മഹാപുരുഷന്റെ ശതാഭിഷേകത്തിനു വേïിയാണ് നമ്മള്‍ ഒത്തുകൂടിയിരിക്കുന്നത്. ഈ വേളയില്‍ സമാജത്തിന്റെ കര്‍ത്തവ്യമാണ് അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തേïത്.  ഏതെങ്കിലും ഒരു മേഖലയില്‍ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കുമ്പോള്‍ മറ്റ് മേഖലകള്‍ ശുഷ്‌കമായിപ്പൊകുന്ന കാഴ്ചയാണ് സമൂഹത്തില്‍ കാണുന്നത്. എന്നാല്‍ എല്ലാ മേഖലകളേയും ഒരുപോലെ പരിപോഷിപ്പിച്ച പ്രവര്‍ത്തനശൈലിയായിരുന്നു പി.ഇ.ബി മേനോന്റേത്. തന്റെ കുടുംബപരമായ കര്‍ത്തവ്യങ്ങള്‍ കുശലതയോടെ ചെയ്യുന്ന ഗൃഹസ്ഥന്‍. സാമാജിക കാര്യങ്ങളില്‍ ആര്‍എസ്എസിന്റെ പ്രാന്ത സംഘചാലക് പദവിയില്‍ ഇരുന്നും സംഘത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അളവോളം തുടക്കം കുറിച്ച് പ്രവര്‍ത്തിച്ച സ്വയം സേവകന്‍. ചാര്‍ട്ടേഡ് അക്കൗïന്റ് എന്ന നിലയില്‍ ഔദ്യോഗിക ജീവിതത്തിലും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച വ്യക്തി. ഈ അസാധാരണത്വം അദ്ദേഹത്തിന്റെ ഗുരു പരമ്പരകളുടെ അനുഗ്രഹമാണെന്നും ചിദാനന്ദപുരി പറഞ്ഞു.

ആയിരം പൂര്‍ണ്ണചന്ദ്രനെ കണ്ട  അതേ നിറവില്‍, ചാന്ദ്രശോഭ നിറഞ്ഞ പുഞ്ചിരിയോടെ ശതാഭിഷേക ആഘോഷത്തില്‍ പങ്കുകൊള്ളുമ്പോള്‍ സദ്‌സ്മരണകളുടെ ധന്യതയിലായിരുന്നു പി.ഇ.ബി. മേനോന്‍. ആര്‍എസ്എസ് പ്രാന്ത സംഘചാലക്, സേവാഭാരതി ദേശീയ ഉപാധ്യക്ഷന്‍ തുടങ്ങിയ ചുമതലകളെല്ലാം സമാജ സേവനമായി കï് പൂര്‍ണതയോടെ നിര്‍വഹിച്ചതിന്റെ ചാരിതാര്‍ഥ്യം. കേരളത്തിലെ പേരെടുത്ത ചാര്‍ട്ടേഡ് അക്കൗïന്റ് എന്ന ഔന്നത്യം. എന്നാല്‍ അതിന്റെയൊന്നും ഗര്‍വില്ലാതെ, രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ എളിയ പ്രവര്‍ത്തകനെന്ന വിനയത്താല്‍ ചടങ്ങില്‍ ചാന്ദ്രശോഭയായി അദ്ദേഹം.

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം നിഴലുപോലെ കൂടെ നിന്ന സഹധര്‍മിണി വിജയലക്ഷ്മിയും നിറശോഭയാര്‍ന്ന പുഞ്ചിരിയോടെ മേനോന്റെ ചാരെ നിന്നു. ആലുവ ചൊവ്വര മാതൃച്ഛായയില്‍ നടന്ന പി.ഇ.ബി. മേനോന്‍ ശതാഭിഷേക പരിപാടി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെയും സംഘ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു. സമൂഹത്തില്‍ അദ്ദേഹം നടത്തിയ പരിവര്‍ത്തനാത്മകമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായിരുന്നു ആ പ്രൗഢ ഗംഭീര സദസ്. രാവിലെ 10ന് സംന്യാസി ശ്രേഷ്ഠന്മാര്‍ ചേര്‍ന്ന് ദീപപ്രോജ്ജ്വലനം നടത്തി. ആര്‍എസ്എസ് ജില്ലാ സംഘചാലക് റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദപുരി, സ്വാമി അനഘാമൃതാനന്ദപുരി, സ്വാമി ബ്രഹ്മപരമാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി പുരന്ദരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  


ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പദ്മശ്രീ എം.കെ. കുഞ്ഞോല്‍, ആര്‍എസ്എസ് പ്രാന്തസംഘചാലക് കെ.കെ. ബാലറാം, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഗോപാലകൃഷ്ണന്‍ കുഞ്ഞി, സി.ജി. കമലാകാന്തന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍,  പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്ത കാര്യകാരി അംഗം എ.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

മാധവ്ജിയുടെ ഉപദേശമാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതെന്ന് മറുപടി പ്രസംഗത്തില്‍ പി.ഇ.ബി. മേനോന്‍ പറഞ്ഞു. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് എന്തുചെയ്യണമെന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് ആര്‍എസ്എസിലൂടെ മാധവ്ജിയെ പരിചയപ്പെട്ടത്. അദ്ദേഹത്തില്‍ നിന്ന് ധാരാളം ഉപദേശങ്ങളും നിര്‍ദേശങ്ങളും ലഭിച്ചു. അതെല്ലാം ജീവിതത്തില്‍ പാലിച്ചെന്നാണ് വിശ്വാസം. ജീവിതത്തെ ചിട്ടപ്പെടുത്തിയ പ്രസ്ഥാനം ആര്‍എസ്എസാണെന്നും അദ്ദേഹം പറഞ്ഞു.  

പി.ഇ.ബി മേനോന്റെ ശതാഭിഷേക ആഘോഷത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ സുവനീര്‍ 'സമാദര'ത്തിന്റെ പ്രകാശനം ഡോ. വന്നിയരാജന്‍, ജസ്റ്റിസ് സുന്ദരം ഗോവിന്ദിനു നല്കി നിര്‍വഹിച്ചു. തുടര്‍ന്ന് സേവാ സമര്‍പ്പണം നടന്നു. ശ്രീലത ജയചന്ദ്രന്റെ സംഗീതാര്‍ച്ചനയും പിറന്നാള്‍ സദ്യയും ആസ്വദിച്ച് നിറഞ്ഞ മനസ്സോടെയാണ് ആഘോഷത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയത്.

 

    comment

    LATEST NEWS


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്


    അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.


    പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.