കോട്ടയം ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വര്‍ഗ് നാളെ രാവിലെ 9ന് എംജി സര്‍വ്വകലാശാലാ മുന്‍ വിസി ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷണന്‍ സംസാരിക്കും.
കൊച്ചി:ആര്‍എസ്എസ് സംഘശിക്ഷാ വര്‍ഗുകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളിലായാണ് വര്‍ഗുകള്‍ നടക്കുന്നത്. ഔപചാരിക ഉദ്ഘാടനം നാളെ നടക്കും. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കുന്ന ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് നാളെ രാവിലെ 9.55ന് റിട്ട.മേജര്‍ ജനറല്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. വര്‍ഗില്‍ മെയ് 6, 7, 8, തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും.
കോട്ടയം ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വര്‍ഗ് നാളെ രാവിലെ 9ന് എംജി സര്‍വ്വകലാശാലാ മുന്‍ വിസി ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷണന്‍ സംസാരിക്കും. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടക്കുന്ന സംഘശിക്ഷാ വര്‍ഗിന് നാളെ രാവിലെ 10.30ന് വെളിയത്തുനാട് ചിന്മയാമിഷനിലെ ശാരദാനന്ദ സ്വാമി തിരി തെളിക്കും. ക്ഷേത്രീയ പ്രചാരക് പ്രമുഖ് ഒ.കെ. മോഹനന്‍ സംസാരിക്കും.
ചാലക്കുടി പോട്ട വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍സ്‌കൂളില്‍ നടക്കുന്ന സംഘശിക്ഷാവര്‍ഗ് കോസ്റ്റ്ഗാര്‍ഡ് റിട്ട. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി.പി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ക്ഷേത്രീയ വ്യവസ്ഥാപ്രമുഖ് കെ. വേണു പ്രഭാഷണം നടത്തും. വര്‍ഗുകള്‍ 22 ന് സമാപിക്കും. തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കൂളില്‍ നടക്കുന്ന വിശേഷ വര്‍ഗ് നാളെ തുടങ്ങി 16ന് വൈകിട്ട് സമാപിക്കും. നാളെ രാവിലെ 9.10ന് ചേരുന്ന ഉദ്ഘാടനസഭയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തും.
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിന്റെ സാമൂഹിക അരാജകാവസ്ഥ ഉത്കണ്ഠ ഉളവാക്കുന്നു: ഭാരതീയ വിചാരകേന്ദ്രം
എസ്.സുദര്ശന് ആര് എസ് എസ് കേരള പ്രാന്തപ്രചാരക്
ദേശീയതയുടേയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ പഠിപ്പിക്കുന്നു: പദ്മ സുബ്രഹ്മണ്യം
ശ്രീകൃഷ്ണ ജയന്തി പോസ്റ്റർ മത്സരം; സൃഷ്ടികൾ ക്ഷണിക്കുന്നു
എന്റെ അച്ഛന്റെ പേര് കുഞ്ഞുണ്ണി; കുഞ്ഞുണ്ണി യുടെ പേരില്‍ പുരസ്കാരവും; സന്തോഷത്തിന് നാലു കാര്യങ്ങള്‍ നിരത്തി മുതുകാട്
ആര്എസ്എസ് വിശേഷ വര്‍ഗ് സമാപിച്ചു