×
login
'സംവിധാന്‍ ഗൗരവ് അഭിയാന്‍' 12 ദിവസം നീണ്ട് നില്‍ക്കും; പരിപാടികള്‍ക്ക് നാളെ തുടക്കം കുറിക്കാനൊരുങ്ങി പട്ടികജാതി മോര്‍ച്ച

12 ദിവസങ്ങളിലായി സംവിധാന്‍ ഗൗരവ് യാത്ര, പദയാത്ര കോളനി സമ്പര്‍ക്ക യാത്ര, സൈക്കിള്‍ റാലി, പട്ടികജാതി കോളനികളില്‍ സ്വച്ഛ്ഭാരത്, പട്ടികജാതി ഹോസ്റ്റല്‍ സന്ദര്‍ശനം, ശുചീകരണം, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ പട്ടികജാതി കുടുംബങ്ങളെ ചേര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിക്കും.

തൃശ്ശൂര്‍: ഭരണഘടനാദിനമായ നാളെ മുതല്‍ അംബേദ്കറുടെ മഹാപരിനിര്‍വ്വാണ്‍ ദിനമായ ഡിസംബര്‍ ആറു വരെ 'സംവിധാന്‍ ഗൗരവ് അഭിയാന്‍' ആചരിക്കുമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.

12 ദിവസങ്ങളിലായി സംവിധാന്‍ ഗൗരവ് യാത്ര, പദയാത്ര കോളനി സമ്പര്‍ക്ക യാത്ര, സൈക്കിള്‍ റാലി, പട്ടികജാതി കോളനികളില്‍ സ്വച്ഛ്ഭാരത്, പട്ടികജാതി ഹോസ്റ്റല്‍ സന്ദര്‍ശനം, ശുചീകരണം, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ പട്ടികജാതി കുടുംബങ്ങളെ ചേര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ ഇതോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിക്കും.

'അംബേദ്കറും നരേന്ദ്ര മോദി സര്‍ക്കാരും' വിഷയത്തില്‍ നാളെ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെമിനാര്‍ നടക്കും. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, തൃശ്ശൂരില്‍ പത്മശ്രീ എം.കെ. കുഞ്ഞോന്‍ മാസ്റ്റര്‍, കോഴിക്കോട് പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജയകുമാര്‍ കാംഗെ, ആലപ്പുഴയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുധീര്‍ എന്നിവര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡിസം. ആറിന് സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും അംബേദ്കര്‍ സമാധി പരിപാടികള്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബു, ജില്ലാ പ്രസിഡന്റ് വി.സി. ഷാജി എന്നിവരും പങ്കെടുത്തു.

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.