×
login
ആര്‍. ഹരിയെയും എം.എ. കൃഷ്ണനെയുംസന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്‍‌

തിങ്കളാഴ്ച രാവിലെ അദ്ദേഹം മടങ്ങും



കൊച്ചി: നാല് ദിവസത്തെ കേരളസന്ദര്‍ശനത്തിനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്‌. പ്രാന്തകാര്യാലയമായ എളമക്കര മാധവനിവാസിലെത്തി മുതിര്‍ന്ന പ്രചാരകന്മാരായ ആര്‍.ഹരി, എം.എ. കൃഷ്ണന്‍ എന്നിവരെ സന്ദര്‍ശിച്ചു. രാവിലെയായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് അദ്ദേഹം തൃശ്ശൂര്‍ ശങ്കരമഠത്തില്‍ ചേരുന്ന ആര്‍എസ്എസ് സംഘടനായോഗങ്ങളില്‍ പങ്കെടുത്തു. യോഗങ്ങള്‍ ഇന്നും തുടരും.
ഇന്നലെ  കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീദേവിയെ കണ്ടതിന് ശേഷം രാത്രിയോടെയാണ് അദ്ദേഹം പ്രാന്തകാര്യാലയത്തിലെത്തിയത്. രാവിലെ ആര്‍. ഹരിയെയും എം.എ. കൃഷ്ണനെയും കണ്ട് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. മുതിര്‍ന്ന കാര്യകര്‍ത്താക്കന്മാരുമായി കുശലം പങ്കുവച്ചതിന് ശേഷമാണ് തൃശ്ശൂരേക്ക് പോയത്.
നാളെ പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തുന്ന സര്‍സംഘചാലക് രാവിലെ 10ന് രാധേയം ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യകര്‍ത്താക്കളുടെ ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പൂര്‍ണഗണവേഷ സാംഘിക്കില്‍ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ അദ്ദേഹം മടങ്ങും

    comment

    LATEST NEWS


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.