×
login
മുഖ്യമന്ത്രിയുടെ അടിയന്തര 'ദൂബായ് ലാന്‍ഡിംഗ്'; സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനോ?

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, കേസിന്റെ നിര്‍ണ്ണായ ഘട്ടമാണ് നയതന്ത്ര പരിരക്ഷയുളള കോണ്‍സല്‍ ജനറലിനേയും അറ്റാഷെയേയും രാജ്യത്തെ നിയമ നടപടികളുടെ ഭാഗമാക്കുന്നത്.

ദുബായ്: അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തിയത് സംശയത്തിന്റെ നിഴലില്‍. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നത് മാറ്റി ദുബായിയില്‍ ഇറങ്ങുകയായിരുന്നു. ഒരാഴ്ച അവിടെ തങ്ങും. മുന്‍ കൂട്ടി നിശ്ചയിക്കാതെ ഒരാഴ്ച ദൂബായിയില്‍ എന്തിനു തങ്ങുന്നു എന്ന ചോദ്യമാണുയരുന്നത്.  

നയതന്ത്ര ബാഗിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും കൊണ്ടുവന്ന കേസില്‍ മുന്‍ യുഎഇ കോണ്‍സല്‍ ജനറലിനും  അറ്റാഷെയ്ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കസ്റ്റംസിന്  കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതിന്റെ തൊട്ടു  പിന്നാലെയാണ് മുഖ്യമന്ത്രിയുടെ  'അടിയന്തര ഇറക്ക'മെന്നതാണ് ശ്രദ്ധേയം.  

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, കേസിന്റെ നിര്‍ണ്ണായ ഘട്ടമാണ്  നയതന്ത്ര പരിരക്ഷയുളള കോണ്‍സല്‍ ജനറലിനേയും അറ്റാഷെയേയും രാജ്യത്തെ നിയമ നടപടികളുടെ ഭാഗമാക്കുന്നത്.  


മുഖ്യമന്ത്രിയും രാജ്യസഭാ അംഗവും അടങ്ങിയ സംഘത്തെ ഇന്ത്യയുടെ ഔദ്യോഗിക സംഘമായിതന്നെ യു എ ഇ ഭരണകൂടം സ്വീകരിക്കും. അത് മുതലെടുത്ത് അനൗദ്യോഗിക തലത്തില്‍ കേസമ്പേഷണത്തെ അട്ടിമറിക്കാനുള്ള ചര്‍ച്ച നടത്താനാകും.  കേന്ദ്ര സര്‍ക്കാര്‍ നിയമ പരമായ അന്വേഷണത്തിനുവേണ്ട പിന്തുണ നല്‍കുന്നതിനപ്പുറം കേസില്‍ അമിത താല്‍പര്യം എടുക്കില്ല എന്നതും സഹായകമാകും.പിണറായി വിജയന്റെ മുന്‍കാല ഗള്‍ഫ് യാത്രകളിലും ദുരൂഹമായ  കൂടിക്കാഴ്ചകളും ചര്‍ച്ചകളും  നടന്നിരുന്നു. ലൈഫ് മിഷന്‍ അഴിമതിയുടെ ഉത്ഭവവും മുഖ്യമന്ത്രിയുടെ  ദൂബായി യാത്രയിലായിരുന്നു. കേസില്‍ അറസ്റ്റിലായ  ശിവശങ്കരനും സ്വപ്‌ന സുരേഷും അന്ന് മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.  അന്ന് കൂടെയുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ്  ഇപ്പോഴും ഒപ്പമുണ്ടാകും.

ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്റെ ഉദ്ഘാടനവും നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി  അവിടെ ഇറങ്ങിയത് എന്നാണ് ഓദ്യോഗിക വിശദീകരണം.  രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായി യുഎഇയില്‍ എത്തുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്കു സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍ വല്‍ക്കരണം, നടപടിക്രമങ്ങളിലെ ലളിതവത്കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാക്കും. നാലു ദിവസം മുന്‍പ് എത്തിയത് വിശ്രമിക്കാനെന്നും പറയുന്നു. അമേരിക്കയില്‍ വിശ്രമം എടുക്കാമെന്നിരിക്കെ മുന്‍ യാത്ര ക്രമത്തില്‍ മാറ്റം വരുത്തി ദുബായിയില്‍ ഇറങ്ങിയതെന്തിന് എന്ന ചോദ്യത്തിനുത്തരമില്ല .

പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി,പാന്റും ഷര്‍ട്ടും ധരിച്ച്  പുതിയ  ലുക്കിലാണ് പിണറായി വിജയന്‍ 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.