login
കോവിഡ് നിയന്ത്രണം ശക്തമാക്കി യു.എ.ഇ; നിരീക്ഷണത്തിന് സ്മാർട്ട് വാച്ച്, രോഗം മറച്ചുവച്ചാല്‍ കനത്ത പിഴയും തടവും

യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകര്‍ച്ച തടയാനും സാധിക്കുമെന്നും ഓര്‍മിപ്പിച്ചു.

അബുദാബി: കോവിഡ് പോസിറ്റീവ് ആയവര്‍ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നതാല്‍ തടവും പിഴയും. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.  

നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.  യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നതിലൂടെ ശരിയായ ആരോഗ്യപരിചരണം ലഭിക്കാനും രോഗപ്പകര്‍ച്ച തടയാനും സാധിക്കുമെന്നും ഓര്‍മിപ്പിച്ചു. കോവിഡ് ഉള്‍പ്പെടെ സാംക്രമിക രോഗം ബാധിച്ചവരും സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുന്നതോടെ രോഗിയുടെ അവസ്ഥ മനസിലാക്കി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കും. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തും.

ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരെ സ്മാര്‍ട് വാച്ച് ധരിപ്പിച്ച് ഹോം/ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റീനിലേക്കു മാറ്റും. ക്വാറന്റീന്‍ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രോഗികളെ നിരന്തര നിരീക്ഷിക്കുന്നതിനുമാണ് സ്മാര്‍ട്ട് വാച്ച് ധരിപ്പിക്കുന്നത്. സ്മാര്‍ട്ട് വാച്ചിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 10,000 പിഴയുണ്ട്. പ്രത്യേകം ശുചിമുറിയുള്ള റൂമുണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ ക്വാറന്റീനിലേക്കു വിടൂ. അല്ലാത്തവരെ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്റീനിലേക്കു മാറ്റും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും ക്വാറന്റീനില്‍ കഴിയുകയും കൃത്യമായ ഇടവേളകളില്‍ പിസിആര്‍ നടത്തുകയും ചെയ്യണം. 

  comment

  LATEST NEWS


  മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കുന്നത് പരിഗണിക്കും, എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.