×
login
ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ദുബായിയിൽ യാത്ര വേണ്ട: നിയമം‍ അനുസരിച്ച് മാത്രം സഞ്ചരിച്ചാൽ മതി, 1193 നിയമലംഘനങ്ങൾ പിടികൂടി പിഴയിട്ടു

പൊതുഗതാഗത നിയമങ്ങളോടും നിയന്ത്രണങ്ങളോടുമുള്ള ദുബായ് നിവാസികളുടെ പ്രതികരം മനസ്സിലാക്കാനായിട്ടാണ് ആർടിഎ ഇത്തരത്തിൽ വ്യാപക പരിശോധനകൾ സംഘടിപ്പിച്ചത്.

ദുബായ്: ട്രാഫിക് നിയമങ്ങൾ കർക്കശമാക്കി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനോടനുബന്ധിച്ച് നടത്തിയ വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ബസിൽ യാത്ര ചെയ്യാൻ ടിക്കറ്റിന് പകരം ഉപയോഗിക്കുന്ന നോൽകാർഡ് ഇല്ലാത്തതിന്നും പാർക്കിങ്ഫീസ് നൽകാതെ പൊതുപാർക്കിങ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 1193 നിയമലംഘനങ്ങൾ പിടികൂടി പിഴയിട്ടതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ആറു ദിവസങ്ങളിലായി 40,000 പരിശോധനകളാണ് നടത്തിയത്. പൊതുഗതാഗത നിയമങ്ങളോടും നിയന്ത്രണങ്ങളോടുമുള്ള ദുബായ് നിവാസികളുടെ പ്രതികരം മനസ്സിലാക്കാനായിട്ടാണ് ആർടിഎ ഇത്തരത്തിൽ വ്യാപക പരിശോധനകൾ സംഘടിപ്പിച്ചത്.  


ദുബായ് പോലീസ്, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയുൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തിയതെന്ന്  ആർടിഎയിലെപാസഞ്ചർ ട്രാസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സഈദ് അൽ ബലൂഷി പറഞ്ഞു.  

ദുബായ് അമേരിക്കൻ അക്കാദമി, അൽ ഖെയിൽ ഗേറ്റ്, അൽ ഖൂസ്, മജിലിസ് അൽ ഖരീഫ, ബുർജ് അൽ അറബ് ഹോട്ടൽ, അൽ വാസൽ സ്ട്രീറ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനനടത്തിയത്. 

ലോകശ്രദ്ധയാകർഷിച്ച ദുബായിയുടെ  പ്രതിച്ഛായയ്ക്ക് പ്രതികൂലമാകുന്ന സാമൂഹ്യ വിപത്തുക്കളും നിയമലംഘനങ്ങളും  കണ്ടെത്താനായി വർഷാവസാനംവരെ പരിശോധന കാമ്പയിനുകൾ നടത്തുമെന്നും അൽ ബലൂഷി വ്യക്തമാക്കി.

  comment

  LATEST NEWS


  നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


  പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


  മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


  സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


  സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


  മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.