എക്സ്പോയുടെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ പവലിയന് തുറന്നിരുന്നു. 8 ലക്ഷത്തിലഘികം പേര് സന്ദര്‍ശിക്കുകയും ചെയ്തു.
ദുബായ്: ദൂബായിയില്‍ വേള്‍ഡ് എക്സപോയില്‍ കേരള പവലിയന് മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് കേരള പവലിയന് ഉദ്ഘാടനം ചെയ്യും. അമേരിക്കന്‍ യാത്രക്കിടെ ദൂബായയിന് ഇറങ്ങിയ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയാണിത്.
കേരള പവലിയനില്‍ ഫെബ്രുവരി 4 മുതല്‍ 10 വരെ നടക്കുന്ന 'കേരള വീക്കി'ല്‍ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്ഷിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാസാംസ്കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില്‍ കേരള പവലിയനില്‍ അവതരിപ്പിക്കും.
സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്‍ട്ടല്‍, എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ വ്യവസായ വകുപ്പ് പ്രദര്‍ശിപ്പിക്കും. പ്രവാസികളുടെ ക്ഷേമസാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ നോര്‍ക്ക വകുപ്പ് നല്‍കും. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ യുഎഇയില്‍ നിന്നുള്ള നിക്ഷേപകരുമായി ഐടി & സ്റ്റാര്‍ട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാര്‍ട്ടപ്പുകളുടെ വിജയ ഗാഥകള്‍ പങ്കിടുകയും ചെയ്യും. കാരവന് ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും.
ഒക്ടോബര്‍ ഒന്നിനാണ് ദൂബായി എക്സ്പോ തുടങ്ങിയത്. മാര്‍ച്ച് 31 ന് അവസാനിക്കും. എക്സ്പോയുടെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ പവലിയന് തുറന്നിരുന്നു. 8 ലക്ഷത്തിലഘികം പേര് സന്ദര്‍ശിക്കുകയും ചെയ്തു. നാല് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യന്‍ പവലിയന്, ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക പ്രദര്‍ശനമായ ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ 'മുന്നേറുന്ന ഇന്ത്യ' എന്ന പ്രമേയത്തിലാണ് പവലിയന് ഒരുക്കിയിരിക്കുന്നത്. അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ, ജൈവവൈവിധ്യം, ബഹിരാകാശം, നഗര ഗ്രാമ വികസനം, സഹിഷ്ണുതയും ചേര്‍ത്തുപിടിക്കലും സുവര്‍ണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവനമാര്‍ഗങ്ങളും, ജലം തുടങ്ങിയവ അധികരിച്ചുള്ളവയാണ് പ്രദര്‍ശനങ്ങള്‍.
പങ്കാളികളായ 192 രാജ്യങ്ങളുടെ പവലിയനുകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച പവലിയനുകളിലൊന്നായി അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിട്ടെക്റ്റ്സ് ഇന്ത്യന്‍ പവലിയനെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രദര്‍ശനമാണ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ നേട്ടങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ നിക്ഷേപ സാധ്യതകളും ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത സാംസ്കാരിക പ്രദര്‍ശനങ്ങളും ബിസിനസ് സാധ്യതകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പവലിയനില്‍ പ്രത്യേക ആഘോഷ വേളകളില്‍ പതിനായിരങ്ങളാണ് സന്ദര്‍ശകരായി എത്തിയത്. എല്ലാ വൈകുന്നേരങ്ങളിലും നടക്കുന്ന കലാ, സംഗീത പരിപാടികള്‍ ആസ്വദിക്കുന്നതിനായാണ് നിരവധി പേര് ഇവിടെ എത്തുന്നത്. സ്പേസ് ടെക്നോളജി, ജല സുരക്ഷ, ടൂറിസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സിനിമാ, കായിക താരങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും ഇവിടെ സന്ദര്‍ശകരായി എത്തിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനമായ എലവേറ്റ് സംരംഭമാണ് ഇന്ത്യന്‍ പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്
ഐ ടി, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ അനാവരണം ചെയ്യുന്ന 'ഇന്ത്യന്‍ ഇന്നൊവേഷന് ഹബ്' ആണ് പവലിയനിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇന്ത്യയും പാരമ്പര്യവും സാംസ്കാരിക തനിമയും അനാവരണം ചെയ്യുന്നതിനൊപ്പം രാജ്യം ബഹിരാകാശ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങളും ഭാവി പുരോഗതിയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. യോഗ, ആയുര്‍വേദം, സാഹിത്യം, കല, പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന കാഴ്ചകളും പവലിയനില്‍ എത്തുന്നവരെ ആകര്‍ഷിക്കും. കളരിപ്പയറ്റ് ഉള്‍പ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പൈതൃക പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ നിര്‍മ്മിതികളെ കുറിച്ചുള്ള വിവരണങ്ങളും പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി പോഡുകള്‍, ത്രീഡി ഓഗ്മെന്റഡ് റിയാലിറ്റി, എല്‍ഇഡി പ്രൊജക്ഷന്, വാക് ഇന്‍ എക്സിപീരിയന്‍ കിയോസ്കുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയുടെ മനോഹര കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുവൈത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക്; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും; ഔദ്യോഗിക അറിയിപ്പ് എത്തി
'പാകിസ്ഥാനി' പറയുന്ന കേട്ട് ഇന്ത്യയ്ക്കെതിരെ ട്വീറ്റ്; തരൂരിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വഴി ശാസന
പ്രവാചക നിന്ദയുടെ പേരില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടത്തിയവരെ കുവൈറ്റ് അറസ്റ്റ് ചെയ്ത് നാടു കടത്തും
മുഖ്യമന്ത്രിയുടെ അടിയന്തര 'ദൂബായ് ലാന്‍ഡിംഗ്'; സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനോ?
സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ
ഇന്ത്യയോട് ചാണകം ആവശ്യപ്പെട്ട് കുവൈത്ത്; 192മെട്രിക് ടണ്ണിന്റെ ഓഡര്‍ നാളെ ഗുജറാത്തില്‍ നിന്ന് തിരിക്കും; വിദേശത്തുനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓഡര്‍