×
login
മയക്കുമരുന്ന് മാഫിയകൾക്ക് കൂച്ചുവിലങ്ങിട്ട് ദുബായ് പോലീസ്‍ : നവമാധ്യമങ്ങളിൽ ലഹരി തപ്പിയാൽ പിടി വീഴും, 208 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

രാജ്യത്ത് കൂടുതൽ ലഹരി വ്യാപാരവും നടക്കുന്നത് നവമാധ്യമങ്ങളിലൂടെയാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 208 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പോലീസ് ബ്ലോക്ക് ചെയ്തത്.

ദുബായ്: മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടികളുമായി യുഎഇ ഭരണകൂടം. രാജ്യത്ത് ലഹരിമാഫിയ ശക്തമാകുന്നതിനെ തടയുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ അവലംബിച്ചിരിക്കുന്നത്. ദുബായ് പോലീസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ഇതിനോടകം തന്നെ ഒട്ടനവധിപ്പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് ദുബായ് പോലീസിന്റെ കമാൻഡർ ഇൻ ചീഫ്  ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖാലിഫ അൽമാരി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു.  

ഈ വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 47 ശതമാനത്തോളം മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ 238 കിലോ മയക്കുമരുന്നും 60 ലക്ഷം ലഹരി ഗുളികകളും കണ്ടെടുത്തു. രാജ്യത്ത് കൂടുതൽ ലഹരി വ്യാപാരവും നടക്കുന്നത് നവമാധ്യമങ്ങളിലൂടെയാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 208 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് പോലീസ് ബ്ലോക്ക് ചെയ്തത്. ഈ കാലയളവിൽ തന്നെയാണ് പോലീസ് ഇടനിലക്കാരെയും കച്ചവടക്കാരെയും നിയമത്തിന് മുന്നിലെത്തിച്ചത്. കൊക്കയിൻ, ഹെറോയിൻ , ക്രിസ്റ്റൽ മെത് , ഒപിയം, മാരിജുവാന , ഹാഷിഷ് , ലഹരി ഗുളികകൾ എന്നിങ്ങനെയാണ് പോലീസ് പിടിച്ചെടുത്തത്.  


വിദേശ മാഫിയ സംഘങ്ങളെ കുരുക്കാനും ദുബായ് പോലീസ്

രാജ്യത്തിന് പുറമെ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളെ പ്രതിരോധിക്കാനും ദുബായ് പോലീസ് രംഗത്തുണ്ട്. വിദേശ രാജ്യങ്ങളിലെ ഒട്ടനവധി ലഹരി മാഫിയ ക്രിമിനലുകളെ പിടികൂടാൻ ദുബായ് പോലീസ് ഇതിനോടകം സഹായകമായി. ഈ വർഷമാധ്യം തന്നെ 65 പേരെ ദുബായ് പോലീസിന്റെ സഹായത്തോടെ പിടികൂടാൻ കഴിഞ്ഞു. ഇതിനു പുറമെ 842 കിലോ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചിട്ടുണ്ട്. ഹെമയ ഇൻറർനാഷണൽ സെന്റർ ഡയറക്ടർ അബ്ദുല്ല അൽ ഖയാത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് പേർക്ക് മയക്കുമരുന്നിനെതിരെയുള്ള അവബോധ ക്ലാസുകൾ നൽകാനും സാധിച്ചിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.