×
login
ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തു: സുഡാപ്പികള്‍ ഉറഞ്ഞു തുള്ളി; ദുര്‍ഗ്ഗാദാസിനെ മലയാള മിഷനില്‍ നിന്ന് മാറ്റി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജമാഅത്തെ ഇസ്ലാമി വഴി, നഴ്‌സിങ് സഹോദരിമാരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലൈംഗിക അടിമകളായി കൊണ്ടുവരുകയും ശേഷം അവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളി എസ് ദുര്‍ഗ്ഗാദാസിനെതിരെ നടപടി. ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടു. . മലയാള മിഷന്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തു. മുസ്‌ളീം തീവ്രവാദ സംഘടനകളും അവരുടെ സാമൂഹ്യമാധ്യമങ്ങളും ദുര്‍ഗ്ഗാദാസിനെതിരെ വ്യാപക പ്രചാരണം നടത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.

ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ ജെ ശിശുപാലന്റെ മകനായ ദുര്‍ഗ്ഗാദാസ് ഖത്തറില്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാണ്. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന ദുര്‍ഗ്ഗാ ദാസിനെ മലയാളം മിഷന്റെ കോര്‍ഡിനേറ്ററായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതും അതിനാലാണ്.കേരളീയം ഖത്തര്‍ അദ്ധ്യക്ഷനാണ്.

ഹിന്ദു കണ്‍വന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ ചര്‍ച്ചയ്ക്കിടയില്‍, 'നഴ്‌സ് റിക്രൂട്ടിംഗ് എന്ന പേരില്‍ ആളുകളെ കൊണ്ടു വന്ന് തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്ക് നല്‍കുന്നതായി അറിയാന്‍ കഴിയുന്നു. അതിനെ തടയാന്‍ വല്ല നടപടിയോ മറ്റ് കാര്യങ്ങളോ ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ?' എന്ന് ചോദിച്ചതാണ് നടപടികള്‍ക്ക് കാരണം. ഇതിനെതിരെ മീഡിയ വണ്‍ ചാനലിന്റെ നേതൃത്വത്തില്‍ വലിയ കാമ്പയിന്‍ നടന്നു.


'ജമാഅത്തെ ഇസ്ലാമി വഴി, നഴ്‌സിങ് സഹോദരിമാരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലൈംഗിക അടിമകളായി കൊണ്ടുവരുകയും ശേഷം അവരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നു എന്നാണ് പറഞ്ഞതതെന്നും ഇതിലൂടെ മുസ്ലീം മതത്തെയും നേഴ്‌സിങ് സഹോദരിമാരെയും അപമാനിച്ചു' എന്നുമായിരുന്നു പ്രചാരണം. മീഡിയ വണ്ണില്‍ വാര്‍ത്ത വന്ന ഉടന്‍ മലയാളമിഷന്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന പുറത്താക്കിയതായി കാണിച്ച് ഡയറക്ടര്‍ കാട്ടാക്കട മുരുകന്‍ നായര്‍ ഉത്തരവിറക്കി. പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ ചാപ്റ്ററുകളില്‍ നിന്നു വന്ന മെയിലുകളും വിവിധ സോഷ്യല്‍ മാധ്യമങ്ങളില്‍ നിന്നു വന്ന വിഡിയോയും ലോകത്തെമ്പാടും ഉയര്‍ന്ന പ്രതിഷേധവും കാരണം പുറത്താക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.

അനന്തപുരി ഹിന്ദു ധര്‍മ്മപരിക്ഷത് ഹിന്ദു മഹാസമ്മേളന ത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി പുരസ്‌കാരം ദുര്‍ഗ്ഗാദാസിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സമ്മാനിച്ചിരുന്നു. ഗള്‍ഫ് നഗരങ്ങളിലെ മികച്ച കലാസാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങളും കൊറോണ കാലഘട്ടത്തില്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചായിരുന്നു അവാര്‍ഡ്

  comment

  LATEST NEWS


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.