×
login
കുവൈത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക്; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും; ഔദ്യോഗിക അറിയിപ്പ് എത്തി

രാജ്യത്തിന്റെ നിയമം അനുസരിച്ചാണ് ഇങ്ങനെ ഒരു നടപടിയെന്നും ഇന്ത്യയെ അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണെന്ന് കുവൈത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത പാക്കിസ്ഥാനികളെയും അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: പ്രവാചക പരാമര്‍ശത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവരെ ആജീവനാന്ത വിലക്ക് നല്‍കി തിരിച്ചയക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് കുവൈത്ത്. രാജ്യത്തിന്റെ നിയമം അനുസരിച്ചാണ് ഇങ്ങനെ ഒരു നടപടിയെന്നും ഇന്ത്യയെ അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണെന്ന് കുവൈത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത പാക്കിസ്ഥാനികളെയും അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  

പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ പങ്കെടുത്ത പ്രവാസികളെ എല്ലാം  അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും.  


വിദേശികള്‍ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ  സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ  രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി

രാജ്യത്തെ എല്ലാ താമസക്കാരും  നിയമങ്ങള്‍ മാനിക്കണമെന്നും യാതൊരു കാരണവശാലും കുത്തിയിരിപ്പു സമരങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ ആഹ്വാനം നല്‍കരുതെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഫഹാഹീലില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ പ്രവാസികളെയും നാടുകടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക അറബിക് മാധ്യമമായ അല്‍ റ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ഡിറ്റക്ടീവുകള്‍ അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള നാടുകടത്തല്‍ കേന്ദ്രത്തെ  സമീപിക്കാനുമുള്ള നീക്കത്തിലാണ്. ഇനി ഒരിക്കലും ഇവര്‍ക്ക് കുവൈത്തില്‍ തിരിച്ചെത്താനാകാത്ത വിധത്തിലുള്ള വിലക്കാണ് നല്‍കുന്നത്.  

  comment

  LATEST NEWS


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.