login
നെഞ്ചെരിച്ചിൽ: രണ്ട് മരുന്നുകള്‍ റദ്ദാക്കി യുഎഇ ആരോഗ്യ മന്ത്രാലയം, മെച്ചപ്പെട്ട ഫലം മരുന്നുനില്ലെന്ന് കണ്ടെത്തൽ

മരുന്ന് പിന്‍വലിക്കാന്‍ ഗള്‍ഫ് ആരോഗ്യ സമിതിയും തീരുമാനിച്ചിരുന്നു. മെച്ചപ്പെട്ട ഫലം മരുന്നുനില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ദുബായ് : നെഞ്ചെരിച്ചിലിന് ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ വിപണിയില്‍ റദ്ദാക്കി യുഎഇ ആരോഗ്യ മന്ത്രാലയം. പ്രോട്ടോണ്‍ 40 മില്ലിഗ്രാം, പ്രോട്ടോണ്‍ 20 മില്ലിഗ്രാം ഇ സി ഗുളികകളാണ് ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചത്.

സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. മരുന്ന് പിന്‍വലിക്കാന്‍ ഗള്‍ഫ് ആരോഗ്യ സമിതിയും തീരുമാനിച്ചിരുന്നു. മെച്ചപ്പെട്ട ഫലം മരുന്നുനില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ഗുളികകള്‍ സ്ഥിരമായി കഴിക്കുന്ന രോഗികള്‍ ഡോക്ടറുമായി ബന്ധപ്പെട്ട് പകരം മരുന്നുകള്‍ വാങ്ങണമെന്നും യുഎഇ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

സൗദി ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് മെഡിക്കല്‍ അപ്ലയന്‍സസ് കോര്‍പ്പറേഷനാണ്(സ്പിമാകോ) പ്രോട്ടോണ്‍ ഗുളികകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. അതെ സമയം യുഎഇ വിപണിയില്‍ നിന്ന് ഗുളിക പൂര്‍ണമായും നീക്കം ചെയ്യാന്‍ വിതരണക്കാരായ സിറ്റി മെഡിക്കല്‍ സ്റ്റോറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.