×
login
വിസ തട്ടിപ്പിൽ കുടുങ്ങി ദുരിതത്തിൽ ആയ നേഴ്‌സ് മാർക്ക് തുണയായി ദിശ

തമിഴ്നാട് സ്വേദേശിനിയായ ശ്രുതി, മലയാളിയായ മഞ്ജുഷ, കർണാടക സ്വേദേശിനികളായ ഗൗരി, നന്ദിനി എന്നിവരാണ് ദിശയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്

ജിദ്ദ : വിസ തട്ടിപ്പിൽ കുടുങ്ങി ദുരിതത്തിൽ ആയ നേഴ്‌സ് മാർക്ക് തുണയായി സാമൂഹിക സാംസ്കാരിക സംഘടനയായ ദിശ (DISHA). തമിഴ്നാട് സ്വേദേശിനിയായ ശ്രുതി, മലയാളിയായ മഞ്ജുഷ, കർണാടക സ്വേദേശിനികളായ ഗൗരി, നന്ദിനി എന്നിവരാണ് ദിശയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.

 സൗദിഎയർ ലൈൻസിന്റെയും ഗൾഫ് എയറിന്റെയും വിമാനങ്ങളിൽ ആണ് ഇവരെ നാട്ടിൽ എത്തിച്ചത്. മുന്ന് ആഴ്ചകളായി ജിദ്ദയിൽ കുടുങ്ങി കിടക്കുന്ന ഇവരുടെ ദുരിതം അറിഞ്ഞ ദിശ പ്രവർത്തകർ ഉടൻതന്നെ ജിദ്ദയിലെ ഇന്ത്യൻ കോൺസെൽറ്റിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.

 അരുൺ എസ് ബി, ജയൻ ആയിക്കരപ്പടി, ജിദ്ദ ഇന്ത്യൻ കോൺസൽ മുഹമ്മദ് അബ്ദുൾ ജലീൽ, കോൺസെൽറ്റിലെ സ്റ്റാഫുകൾ  എന്നിവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇവരെ സുരക്ഷിതമായി ഇന്ത്യയിൽ  എത്തിക്കാൻ കഴിഞ്ഞത്.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.