×
login
കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ചാണകം ‍കയറ്റുമതി ചെയ്യുന്നു; 192 മെട്രിക് ടണ്‍ ജൂണ്‍ 15 ന് അയയ്ക്കും

അമേരിക്ക, നേപ്പാള്‍, കെനിയ, ഫിലിപ്പീന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ജൈവ വളങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു

ജയ്പൂര്‍: ഇന്ത്യ കുവൈറ്റിലേക്ക്   ചാണകം കയറ്റുമതി ചെയ്യുന്നു.  ജൈവകൃഷി പിന്തുടരാന്‍ ആഗ്രഹിക്കുന്ന കുവൈത്തില്‍ നിന്ന് 192 മെട്രിക് ടണ്‍ ചാണകത്തിന്റെ ഓര്‍ഡര്‍ ലഭിച്ചതായി ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ അതുല്‍ ഗുപ്ത അറിയിച്ചു.

കസ്റ്റംസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ടോങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീപിഞ്ജ്രാപോള്‍ ഗൗശാലയിലെ സണ്‍റൈസ് ഓര്‍ഗാനിക് പാര്‍ക്കിലാണ് പ്രകൃതിദത്ത വളമായ ചാണകത്തിന്റെ പാക്കേജിംഗ് നടന്നത്. ആദ്യ ചരക്ക് ജൂണ്‍ 15 ന് കനക്പുര റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടും. അവിടെ നിന്ന് ചരക്കുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തും തുടര്‍ന്ന് കുവൈത്തിലേക്ക് കയറ്റി അയയ്ക്കും.

'ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം ഏകദേശം 300 ദശലക്ഷമാണ്. പ്രതിദിനം 30 ലക്ഷം ടണ്‍ ചാണകമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന്റെ മുപ്പത് ശതമാനവും കത്തിക്കുന്നു. ഗാര്‍ഹിക ഊര്‍ജത്തിന് ചാണക വാതകം നല്ലതാണ്. , ബ്രിട്ടനില്‍ പ്രതിവര്‍ഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ചൈനയില്‍ 15 കോടി വീടുകളില്‍ വിതരണം ചെയ്യുന്നുണ്ട്.. ഒരു വളമായി ചാണകം വളരെ ഉപയോഗപ്രദമാണ്. ഇത് വളര്‍ച്ചാ ഉത്തേജകമാണ്... വിദേശികള്‍ ചാണകത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് പല രാജ്യങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയത്. ആവശ്യത്തിന് ചാണകം ലഭ്യമല്ലാത്തതിനാല്‍ പലരാജ്യങ്ങളും ചാണകത്തില്‍ നിന്ന്  ഉണ്ടാക്കുന്ന ജൈവ വളം ഇന്ത്യയില്‍ നിന്ന്  ഇറക്കുമതി ചെയ്യാന്‍ തുടങ്ങി.പ്രത്യേകിച്ച് അമേരിക്ക, നേപ്പാള്‍, കെനിയ, ഫിലിപ്പീന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ജൈവ വളങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു'' 


ഡോ അതുല്‍ ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പ്രധാന സംഭാവനയാണ് മൃഗ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി. മൃഗ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മാംസം, കോഴി ഉല്‍പ്പന്നങ്ങള്‍, മൃഗങ്ങളുടെ തോല്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, തേന്‍ എന്നിവ ഉള്‍പ്പെടുന്നു. 2020-21ല്‍ ഇന്ത്യയിലെ മൃഗ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 27,155.56 കോടി രൂപയായിരുന്നു. ജൈവ വളങ്ങളുടെ ആവശ്യം അതിവേഗം വര്‍ധിക്കുന്നതിനാല്‍ അടുത്തിടെ ചാണകവും കയറ്റുമതി ചെയ്യുന്നുണ്ട്.

 

  comment

  LATEST NEWS


  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് 444 റണ്‍സ് വിജയലക്ഷ്യം


  മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


  ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


  72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.