×
login
കൊറോണയെ പ്രതിരോധിക്കാന്‍ ഗള്‍ഫിന് മെഡിക്കല്‍ ഉപകരണവും മരുന്നും നല്‍കി ഭാരതം; സൂപ്പര്‍ ഹെര്‍ക്കുലീസില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഡോക്ടര്‍മാര്‍ കുവൈറ്റില്‍

ഡോക്ടര്‍മാര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന 15 അംഗം ഡിഫെന്‍സ് സംഘം രണ്ടാഴ്ചക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്കുവേണ്ട പരിശീലനം നല്‍കുകയും ചെയ്യും.

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നറിയപ്പെടുന്ന മെഡിക്കല്‍ സംഘമാണ് പ്രത്യേക വ്യോമസേന വിമാനത്തില്‍ കുവൈത്തിലെത്തിയത്, ഡോക്ടര്‍മാര്‍ പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന 15 അംഗം ഡിഫെന്‍സ് സംഘം  രണ്ടാഴ്ചക്കാലം കൊറോണ പരിശോധനക്ക് കുവൈത്തിലെ പ്രത്യേക മെഡിക്കല്‍ സംഘത്തെ സഹായിക്കുകയും അവര്‍ക്കുവേണ്ട പരിശീലനം നല്‍കുകയും ചെയ്യും.  

കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന്, ഇന്ത്യന്‍വിദേശ കാര്യമന്ത്രി എസ് ജയശങ്കറും കുവൈറ്റ് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ഡോ. അഹമമ്മദ് നാസര്‍ അല്‍ സബാഹുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ വൈദ്യ സംഘം കുവൈത്തില്‍ എത്തിയതായി സ്ഥിരീകരിച്ച് കൊണ്ട് കൊണ്ട് വിദേശകാര്യ എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്യുകകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ഡോക്ടര്‍മാരുടെ 15 പേരുള്‍പ്പെട്ട സംഘവും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ആയി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനമായ സൂപ്പര്‍ ഹെര്‍ക്കുലീസിലാണ് കുവൈറ്റില്‍ എത്തിയിരിക്കുന്നത്.  കൊറോണ എന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഇന്ത്യ കുവൈറ്റിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.  

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.