×
login
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് യുഎഇയുടെ ഗോള്‍ഡണ്‍ വിസ

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നിരവധി സെലബ്രിറ്റികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു.

കോഴിക്കോട്: കേരളത്തിലെ ഇസ്ലാമിക മതനേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഗോള്‍ഡണ്‍ വിസ സമ്മാനിച്ച് യുഎഇ. ദുബായിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുസ്ലിയാര്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.  

വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കാന്തപുരത്തിന് വിസ സമ്മാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആള്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആള്‍ മക്തൂം എന്നിവര്‍ക്ക് കാന്തപുരം നന്ദി പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആള്‍ നഹ്‌യാന്‍ എന്നിവര്‍ക്കും കാന്തപുരം കൃതജ്ഞത അറിയിച്ചു.  

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നിരവധി സെലബ്രിറ്റികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചിരുന്നു. കേരളത്തില്‍ നിന്നും ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യമത നേതാവാണ് കാന്തപുരം. 10 വര്‍ഷമാണ് വിസാ കാലാവധി.

 

  comment

  LATEST NEWS


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.