×
login
കുവൈറ്റ് വിമാനത്താവളം പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കും; തുറസ്സായ സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ആവശ്യമില്ല

ഈമാസം 24 ഓടുകൂടിയാണ് തീരുമാനങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

 കുവൈറ്റ് സിറ്റി; കുവൈറ്റ് വിമാനത്താവളം പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കും. തുറസ്സായ സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ആവശ്യമില്ല. തീരുമാനങ്ങള്‍ ഈ മാസം 24 മുതല്‍ പ്രാബല്യത്തിലാകും.  

കൊറോണ വിദഗ്ധസമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്കിയത്. രാജ്യത്തെ ജനജീവിതം തിരിച്ചുവരവിന്റെ ഭാഗമായി അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ്  പ്രഖ്യാപിച്ചു.  

ഈമാസം 24 ഓടുകൂടിയാണ് തീരുമാനങ്ങള്‍ പ്രാബല്യത്തിലാകുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നതോടെ വിമാനടിക്കറ്റ് നിരക്ക് സാധാരണ രീതിയിലേക്ക് എത്തുമെന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. കുവൈത്ത് അംഗീകൃത വാക്‌സിനേഷന്‍ ചെയ്ത എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് വിസ അനുവദിക്കും.

വിവാഹം, സമ്മേളനം തുടങ്ങിയ കൂടിച്ചേരലുകള്‍ക്കുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ഒഴിവാക്കല്‍, പ്രാര്‍ത്ഥകള്‍ക്കായി പള്ളികളില്‍ സാമൂഹ്യഅകലം ഒഴിവാക്കുക തുടങ്ങിയ ശുപാര്‍ശകളാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്

 

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.