×
login
കുവൈറ്റിലെ ജനജീവിതം സാധാരണ നിലയിലേക്ക്; കൊറോണ വിദഗ്ധസമിതി സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയില്‍

വിമാനത്താവള പ്രവര്‍ത്തന ശേഷി 30,000 ആയി ഉയര്‍ത്തുന്നതിനും 52 എയര്‍ലൈനുകള്‍ക്കും അനുമതി ലഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയോഗത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈറ്റ് സിറ്റി:  കുവൈറ്റിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുക്കുന്നു. രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രിക്കാനായതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്.  കൊറോണ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന റിപ്പോര്‍ട്ടാണ് കൊറോണ ഉന്നതാധികാര സമിതി മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്.  

വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തന ശേഷി വര്‍‍ദ്ധിപ്പിക്കുക, എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഓൺ അറൈവൽ വിസ,  വിവാഹം, സമ്മേളനം തുടങ്ങിയ കൂടിച്ചേരലുകള്‍ക്കുള്ള അനുമതി, പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കല്‍, പ്രാര്‍ത്ഥകള്‍ക്കായി പള്ളികളില്‍ സാമൂഹ്യഅകലം ഒഴിവാക്കുക തുടങ്ങിയ ശുപാര്‍ശകളാണ് മന്ത്രിസഭയുടെ അനുമതിക്കായി സമിതി നല്‍കിയിരിക്കുന്നത്.  

വിമാനത്താവള പ്രവര്‍ത്തന ശേഷി 30,000 ആയി ഉയര്‍ത്തുന്നതിനും 52 എയര്‍ലൈനുകള്‍ക്കും അനുമതി ലഭിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയോഗത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങളിലെ ഇളവ് സംബന്ധിച്ച വിഷയങ്ങിലെ അന്തിമതീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിക്കും. 

    comment

    LATEST NEWS


    യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


    ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


    പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


    ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


    ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


    ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.