×
login
കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം; നിരവധിപേർക്ക് പരിക്ക്, സ്ഫോടനം‍ ഉണ്ടായത് രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയിൽ

പൊട്ടിത്തെറി അതിന്റെ വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (കെഎന്‍പിസി) അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ വന്‍ സ്‌ഫോടനം. നിരവധി പേർക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മിനാ അല്‍ അഹമ്മദി റിഫൈനറിയിലെ എആര്‍ഡിഎസ് യൂനിറ്റിലാണ് സ്‌ഫോടനമുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയാണിത്. സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ അകലെയുള്ള പ്രദേശങ്ങളില്‍ വരെ കേട്ടതായി പരിസരവാസികള്‍ അറിയിച്ചു.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ അഗ്‌നിശമന വിഭാഗം തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പൊട്ടിത്തെറി അതിന്റെ വൈദ്യുത വിതരണത്തെയോ എണ്ണ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി (കെഎന്‍പിസി) അറിയിച്ചു. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും കമ്പനി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സ്ഥലത്ത് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ സാധാരണനിലയിലാണെന്നും കെഎന്‍പിസി പറഞ്ഞു.  

റിഫൈനറി പ്രവര്‍ത്തനങ്ങളെയും കയറ്റുമതി പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടില്ല. കുവൈത്തിലെ തീരപ്രദേശമായ ഫഹാഹീല്‍ ജില്ലയിലെ നിവാസികള്‍ വലിയ സ്‌ഫോടനം കേള്‍ക്കുകയും ഹൈവേയില്‍ കട്ടിയുള്ള കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 4.1 ദശലക്ഷം ആളുകള്‍ താമസിക്കുന്ന രാജ്യമായ കുവൈത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ എണ്ണ ശേഖരമാണുള്ളത്. 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.