×
login
'ഇന്ത്യക്കെതിരെ പറഞ്ഞിട്ടില്ല; ആ ട്വീറ്റുകള്‍ വ്യാജം'; വിശദീകരണവുമായി ഒമാന്‍ രാജകുടുംബാംഗം; ഭാരതത്തിനെതിരെ പ്രചരണം നയിച്ച പ്രവാസികള്‍ നിരീക്ഷണത്തില്‍

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണംനടത്തിയത് തീവ്രസ്വഭാവമുള്ള മലയാളികളും പാക്കിസ്ഥാനികളുമാണെന്ന് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

സൗദി: ഇന്ത്യക്കെതിരെ താന്‍ ഒരു ട്വീറ്റും നടത്തിയിട്ടില്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ട്വീറ്റാണെന്നും ഒമാന്‍ രാജകുടുംബാംഗം ഡോ. സയ്യിദ മുഹമ്മദ് ബിന്‍ത് ഫഹദ് അല്‍ സഈദ്. 'ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാന്‍ ഇന്ത്യയിലെ മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കും. ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യന്‍ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങള്‍ ഒമാന്‍ സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നുമായിരുന്നു' സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറായ ഇവരുടെ പേരില്‍ നടന്ന വ്യാജ പ്രചരണം.

 

 ഇതിനെതിരെയാണ് ഇപ്പോള്‍ രൂക്ഷ പ്രതികരണവുമായി ഒമാന്‍ രാജകുടുംബാംഗം നേരിട്ടെത്തിയിരിക്കുന്നത്.  തന്റെ പേരിലുണ്ടാക്കിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തിലൊരു ട്വീറ്റ് വന്നിരിക്കുന്നത്.  ട്വീറ്റുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. സയ്യിദ മുന അല്‍ സഈദ് വ്യക്തമാക്കി. 


 

ഡോ. സയ്യിദ മുന അല്‍ സഈദിന്റെ ഈ വിശദീകരണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ നന്ദി അറിയിച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഇന്ത്യന്‍ അംബാസഡര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.  ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടാക്കി ഇന്ത്യക്കെതിരെ പ്രചാരണംനടത്തിയത് തീവ്രസ്വഭാവമുള്ള മലയാളികളും പാക്കിസ്ഥാനികളുമാണെന്ന് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ട്. 

 

ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇന്ത്യക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന പ്രവാസികളെ തിരിച്ചെത്തിച്ച് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രവാസികളായ പലരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.   

  comment

  LATEST NEWS


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.