ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കുള്ള യാത്രക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദര്‍ശിച്ചേക്കും.
ദുബായ്: വര്‍ഷങ്ങളായി തുടരുന്ന ക്രൂഡ് ഓയില്‍ നയത്തില്‍ ഇന്ത്യ അടിക്കടി മാറ്റങ്ങള്‍ വരുത്തിയതോടെ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍. പ്രവാചക പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നടക്കുന്ന ഉപരോധ ആഹ്വാനങ്ങള്‍ക്ക് പരോക്ഷ മറുപടിയായി വീണ്ടും ക്രൂഡ് ഓയില്‍ നയത്തില്‍ കഴിഞ്ഞ ആഴ്ച്ച സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു.
ഇതോടെയാണ് ഇന്ത്യയുമായി അടിയന്തര ചര്‍ച്ചയ്ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ തയാറായിരിക്കുന്നത്. ജര്‍മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കുള്ള യാത്രക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്ന് നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തോടെ യുഎഇ സന്ദര്‍ശിച്ചേക്കും. അബുദാബിയില്‍ അദേഹം എണ്ണ ഉല്പാദിപ്പിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളെ സന്ദര്‍ശിക്കും. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി മോദി ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചത്.
നേരത്തെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി കുറച്ച റഷ്യയെ ആശ്രയിക്കാനാണ് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരിന്നു. റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ പുതിയ നീക്കത്തെ റഷ്യ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന് (ഒഐസി) രാജ്യങ്ങളുടെ തിട്ടൂരങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടിയായും ചിലര്‍ ഇതിനെ വിലയിരുത്തുന്നു.
റഷ്യയിലെ എണ്ണ ഭീമനായ റോസ്നെഫ്റ്റുമായാണ് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങന്‍ കരാര്‍ തയാറാക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഭാഗികമായി റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റോസ്നെഫ്റ്റില്‍ നിന്നും കക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തിക്കും.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങള്‍ നേതൃത്വം നല്കുന്ന ഒപെക് പ്ലസില്‍ നിന്നുമാണ്. കേവലം ഏഴ് ശതമാനം ക്രൂഡ് ഓയിലിന് മാത്രമാണ് റഷ്യയെ ആശ്രയിക്കുന്നത്. ഇതില്‍ തിരുത്തല്‍ വരുത്തിയാണ് ഇന്ത്യന്‍ എണ്ണ കമ്പനികളോട് റഷ്യയിലേക്ക് നീങ്ങാന്‍ കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നത്.
എണ്ണ ഉല്പാദനത്തില് വര്‍ധന വരുത്തി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ അമേരിക്ക, ഇന്ത്യ, ചൈന, ജപ്പാന് എന്നീ രാജ്യങ്ങള്‍ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാകാത്തതും ഇന്ത്യയുടെ നയപരമായ തീരുമാനത്തെ ബാധിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ. ഇതു പല തരത്തില്‍ ഗുണം ചെയ്യുമെന്നാണ് മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍. രാജ്യത്തെ നാണയപ്പെരുപ്പം കുറയ്ക്കാനും സൗദി അറേബ്യയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായി എണ്ണ വില സംബന്ധിച്ചു വിലപേശാനും ഗള്‍ഫ് എണ്ണയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും ഇത് ഇന്ത്യയെ സഹായിക്കും. കുറഞ്ഞ വിലയ്ക്കു പെട്രോളും ഡീസലും ലഭിക്കുന്നതോടെ വിലക്കയറ്റം കുറയും.
2021-22ല്‍ ഇന്ത്യ 119 ബില്യന്‍ ഡോളറിന്റെ (212.2 ദശലക്ഷം ടണ്‍) എണ്ണയാണ് ഇറക്കുമതി ചെയ്തത്, മുന്‍ വര്‍ഷത്തേതിന്റെ ഇരട്ടിയോളം തുക. 2020-21ല്‍ 62.2 ബില്യന്‍ ഡോളറിന്റെ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഉക്രൈന് യുദ്ധം തുടങ്ങിയ ശേഷം എണ്ണ വില ബാരലിന് 100 ഡോളര്‍ കടന്നു. 2014നു ശേഷം ആദ്യമായിട്ടാണ് വില ഇത്രയും ഉയര്‍ന്നത്.
വില ഉയരുകയും യൂറോപ്യന്‍ യൂണിയനും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് റഷ്യ കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്തത്. ഇന്ത്യ ഈ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ എണ്ണ വാങ്ങിത്തുടങ്ങി. 2021ല്‍ മൊത്തം ഇറക്കുമതി ചെയ്ത എണ്ണയുടെ രണ്ടു ശതമാനം മാത്രമാണ് (120 ലക്ഷം ബാരല്‍) റഷ്യയില്‍ നിന്നു വാങ്ങിയത്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പാദനം ഇതിനെക്കാള്‍ കൂടുതലാണ്. കുറഞ്ഞ വിലയ്ക്കു റഷ്യ നല്‍കാമെന്നു സമ്മതിച്ചതോടെ ഇന്ത്യ അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടി. ഏപ്രിലില്‍ പ്രതിദിനം 2,84,000 ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് എത്തിയിരുന്നത്. മെയില്‍ ഇത് പ്രതിദിനം 7,40,000 ബാരലായി കൂട്ടി. ബാരലൊന്നിന് 35 ഡോളര്‍ കുറച്ചാണ് ഇന്ത്യയ്ക്കു റഷ്യ നല്‍കുന്നത്. കൂടുതല്‍ എണ്ണ കുറഞ്ഞ വിലയ്ക്കു റഷ്യയില്‍ നിന്നു വാങ്ങിയാല്‍ എണ്ണ വിലയും വിലക്കയറ്റവും കുറയും.
കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്നു ലഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി വില പേശാന്‍ ഇന്ത്യയ്ക്കു സാധിക്കും. മാത്രമല്ല, റഷ്യയില്‍ നിന്നു കൂടുതല്‍ വാങ്ങിയാല്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതു കുറയ്ക്കാം.
ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു
മണിരത്നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
മന്ത്രി സജി ചെറിയാന് പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം
'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കുവൈത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക്; നാടുകടത്തപ്പെടുന്നവരില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും; ഔദ്യോഗിക അറിയിപ്പ് എത്തി
'പാകിസ്ഥാനി' പറയുന്ന കേട്ട് ഇന്ത്യയ്ക്കെതിരെ ട്വീറ്റ്; തരൂരിന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വഴി ശാസന
പ്രവാചക നിന്ദയുടെ പേരില്‍ പ്രതിഷേധിച്ച് പ്രതിഷേധം നടത്തിയവരെ കുവൈറ്റ് അറസ്റ്റ് ചെയ്ത് നാടു കടത്തും
മുഖ്യമന്ത്രിയുടെ അടിയന്തര 'ദൂബായ് ലാന്‍ഡിംഗ്'; സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കാനോ?
സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലിയുടെ ഇടപെടൽ
ഇന്ത്യയോട് ചാണകം ആവശ്യപ്പെട്ട് കുവൈത്ത്; 192മെട്രിക് ടണ്ണിന്റെ ഓഡര്‍ നാളെ ഗുജറാത്തില്‍ നിന്ന് തിരിക്കും; വിദേശത്തുനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഓഡര്‍