login
10 ദിവസത്തേയ്ക്ക് സാമൂഹിക സമ്പർക്ക പരിപാടികൾക്ക് വിലക്ക്, കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ

സിനിമ, ഇൻഡോർ വിനോദ സ്ഥാപനങ്ങൾ എന്നിവ അടച്ചിടും. ഷോപ്പിങ് മാളുകളിലും മറ്റും പ്രവർത്തിക്കുന്ന ജിംനേഷ്യം, കായിക കേന്ദ്രങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കരുത്.

റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. അടുത്ത പത്ത് ദിവസത്തേയ്ക്ക് രാജ്യത്ത് എല്ലാത്തരം വിനോദ പരിപാടികളും നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങുകൾക്കും വിലക്ക് ഏർപ്പെടുത്തി.  

സിനിമ, ഇൻഡോർ വിനോദ സ്ഥാപനങ്ങൾ എന്നിവ അടച്ചിടും. ഷോപ്പിങ് മാളുകളിലും മറ്റും പ്രവർത്തിക്കുന്ന ജിംനേഷ്യം, കായിക കേന്ദ്രങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കരുത്. റസ്റ്ററന്റുകളിൽ ഡൈനിങ് അനുവദിക്കില്ല. അതേസമയം പാർസൽ സർവീസ് തുടരാം. വിലക്ക് ലംഘിച്ചാൽ സ്ഥാപനം ഒരു മാസം വരെ അടപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.  

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ വിലക്ക് നീട്ടിയേക്കാം. സാമൂഹിക ചടങ്ങുകളിൽ അടുത്ത പത്ത് ദിവസത്തേയ്ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവാദമുള്ളൂ. നിയന്ത്രണങ്ങൾ ഇന്ന് രാത്രി പത്ത് മണിമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാത്രി മുതൽ ഇന്ത്യ, യുഎ‌ഇ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം സൗദി വിലക്കിയിരുന്നു.   

  comment

  LATEST NEWS


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും


  കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


  ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.