×
login
ഇന്ത്യ- യുഎഇ ഉഭയകക്ഷി വ്യാപാരം മുന്നോട്ട് കുതിക്കുന്നതായി യുഎഇ വിദേശ വ്യാപാര മന്ത്രാലയം

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.

ദുബായ് : ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ( സിഇപിഎ ) ഒന്നാം വാർഷികം ആഘോഷിച്ചു. അബുദാബിയിൽ നടക്കുന്ന വാർഷിക നിക്ഷേപ യോഗത്തിൻ്റെ (എഐഎം) ഉദ്ഘാടന ദിനത്തിലാണ് ആഘോഷം നടന്നത്. വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ  അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്ന്  യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു. 'സിഇപി എ ബിയോണ്ട് ട്രേഡ്’ എന്ന പേരിൽ ഉദ്ഘാടന ദിവസം നടന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 മെയ് 1 നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിഇപിഎ കരാർ പ്രവർത്തനക്ഷമമായത്.

സിഇപിഎ നടപ്പിലാക്കിയ ശേഷമുള്ള ആദ്യ 11 മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരത്തിൻ്റെ മൂല്യം 45.5 ബില്യൺ യുഎസ് ഡോളറിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. 2023-ലെ ആദ്യ പാദത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മുന്നോട്ട് കുതിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. മുൻ പാദത്തേക്കാൾ ഇത് 24.7 ശതമാനം ഉയർന്നതായും, ഇന്ത്യയിലേക്കുള്ള യുഎഇ എണ്ണ ഇതര കയറ്റുമതി 33 ശതമാനം ഉയർന്നതായും അദ്ദേഹം അറിയിച്ചു.  


ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഒഴുക്ക് വർദ്ധിപ്പിക്കുക എന്നതാണ് ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രധാന ലക്ഷ്യം. വ്യാവസായിക ഉൽപ്പാദനം വർദ്ധിപ്പിക്കുക, പ്രധാന കയറ്റുമതി മേഖലകളെ ഉത്തേജിപ്പിക്കുക എന്നതെല്ലാം കരാറിന്റെ ഭാഗങ്ങളാണ്. സ്വകാര്യ മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ അഭിവൃദ്ധി നൽകുന്നതിനും ഇരു രാജ്യങ്ങളുടെ പങ്കാളിത്തം ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ തടസ്സങ്ങൾ നീക്കുകയും വ്യാപാര ബന്ധങ്ങൾ സുഗമമാക്കുകയും പരസ്പര വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുന്നത് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിപ്പിക്കുന്നതായി കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും  തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഐഎം, അഡ്നോക്,  അഡ് നെക് , ഇന്ത്യൻ പീപ്പിൾസ് ഫോറം, ടെക്‌സ്മാസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് യു എ ഇ സാമ്പത്തിക മന്ത്രാലയം ‘ സി ഇ പി എ ബിയോണ്ട് ട്രേഡ്’ സംഘടിപ്പിച്ചത്.  യുഎഇയിലെയും ഇന്ത്യയിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും, വ്യാപാര പ്രതിനിധികളും, വ്യവസായ പ്രമുഖരും, സംരംഭകരും പരിപാടിയിൽ പങ്കെടുത്തു.

    comment

    LATEST NEWS


    അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


    കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്


    ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.