×
login
ഗൾഫിലെ കൊടും ചൂടിൽ നിന്ന് മഞ്ഞിലേക്ക് : ലോകത്തെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്ക് അബുദാബിയിൽ, അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രി

പതിനായിരം സ്ക്വയർ ഫീറ്ററിലധികം വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഈ പാർക്കിൽ വ്യത്യസ്തമാർന്ന പല വിനോദ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പതിനേഴ് മനോഹരമായ കാഴ്ചയിടങ്ങളും ആരെയും ത്രില്ലടിപ്പിക്കുന്ന പന്ത്രണ്ട് സ്നോ റൈഡുകളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

അബുദാബി : ഗൾഫിലെ വരാനിരിക്കുന്ന കൊടും ചൂടിൽ നിന്നും ആർക്കെങ്കിലും മഞ്ഞ് മലകൾക്കിടയിലൂടെ ചുറ്റിത്തിരിയണമെന്നുണ്ടോ, എന്നാൽ നിങ്ങൾക്ക് അത്തരത്തിൽ ഒരു അവസരം ഒരുക്കിയിരിക്കുകയാണ് അബുദാബിയിലെ റീം മാൾ. ലോകത്തെ തന്നെ ഏറ്റവും വലിയ ഇൻഡോർ സ്നോ (മഞ്ഞ് ) പാർക്ക് ആണ് മാൾ അധികൃതർ വിനോദ സഞ്ചാരികളുൾപ്പെടെയുള്ളവർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോക നിലവാരത്തിലുള്ള ഈ പാർക്ക് തീർച്ചയായും ഏവരെയും അദ്ഭുതപ്പെടുത്തുമെന്നതിൽ സംശയമില്ല. ജൂൺ 8 നാണ് പാർക്ക് ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്.

പതിനായിരം സ്ക്വയർ ഫീറ്ററിലധികം വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഈ പാർക്കിൽ വ്യത്യസ്തമാർന്ന പല വിനോദ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പതിനേഴ് മനോഹരമായ കാഴ്ചയിടങ്ങളും ആരെയും ത്രില്ലടിപ്പിക്കുന്ന പന്ത്രണ്ട്  സ്നോ റൈഡുകളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. മൈനസ് രണ്ട് ഡിഗ്രിയിലാണ് പാർക്കിന്റെ അന്തരീക്ഷ താപനില ക്രമീകരിച്ചിരിക്കുന്നത്. പാർക്കിലെ ഏറ്റവും വലിയ ആകർഷണം ഐസ് ആൻഡ് ഫ്ലോയിസ് ടെബോ ഗാൻ റേസും ഗ്രന്പ്പുവൽ സമ്മിറ്റ് എസ്കേപ്പുമാണ്.  

ഇതിനു പുറമെ എൻട്രി പ്ലാസ, ഫ്ലൈറ്റ് ഓഫ് ദ സ്നോയ് ഔൾ, മാജിക്ക് കാർപ്പെറ്റ്, പോളാർ എക്സ്പ്രസ് ട്രെയിൻ തുടങ്ങിയ റൈഡുകളും കാണികൾക്ക് കൗതുകമാകും. പാർക്കിലെ മറ്റൊരു ആകർഷണം രുചി വൈവിധ്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഭക്ഷണശാലകളാണ്. കൂടാതെ ലോഡ്ജ് റസ്റ്റോറന്റ്, ഗ്രറ്റോ അംബി തിയേറ്റർ, ഐസ് കഫേ, പാർട്ടി റും, വിഐപി റും എന്നിവയെല്ലാം പാർക്കിലുണ്ട്. ആരെയും കണ്ണഞ്ചിപ്പിക്കുകയും സാഹസികതയും നിറഞ്ഞ സ്നോ പാർക്ക് ആസ്വദിക്കാൻ ഏവരും തയാറായിക്കോളു എന്നാണ് പാർക്ക് അധികൃതർ ഫേസ് ബുക്കിൽ കുറിച്ചിട്ടത്.

    comment

    LATEST NEWS


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.