×
login
കുവൈറ്റിൽ ആടുമേയ്ക്കൽ ജോലി നൽകി റിക്രൂട്ട്മെൻ്റ് ഏജന്‍സി കബളിപ്പിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തൊഴിലുടമ വെടിവച്ചു കൊന്നു

ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ മുത്തുകുമാരൻ ശ്രമിച്ചതോടെയാണ് തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് മർദിക്കുകയും തുടർന്ന് എയർ റൈഫിൾ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം.

കുവൈറ്റ് സിറ്റി: മരുഭൂമിയിൽ ആടുമേയ്ക്കുന്ന ജോലിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കുവൈറ്റില്‍ തൊഴിലുടമ വെടിവച്ചു കൊന്നു. തമിഴ്നാട് തിരുവാരൂർ കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടി സ്വദേശി മുത്തുകുമാരൻ (30) ആണ് കൊല്ലപ്പെട്ടത്.  വീട്ടുജോലിക്ക് എന്ന പേരിൽ ഗാർഹിക വിസയിൽ കുവൈറ്റില്‍ എത്തിച്ച് നാലാം ദിവസമാണ് യുവാവ് കൊല്ലപ്പെട്ടത്.

ആടുമേയ്ക്കൽ ജോലി നൽകി റിക്രൂട്മെന്‍റ് ഏജന്‍സി കബളിപ്പിച്ച കാര്യം അറിയിക്കാനും സഹായം തേടാനുമായി ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ മുത്തുകുമാരൻ ശ്രമിച്ചതോടെയാണ് തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് മർദിക്കുകയും തുടർന്ന് എയർ റൈഫിൾ ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം. സബാഹ് അൽ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാർപ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ സ്ഥാപനമാണ് ഭർത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നൽകി. 3-ാം തീയതി കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതൽ ഫോണിൽ കിട്ടുന്നില്ലായിരുന്നു. 9-ാം തീയതിയാണ് മരണവാർത്ത കുടുംബാംഗങ്ങൾ അറിഞ്ഞത്. രണ്ട് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട മുത്തുകുമാരന്‍.

  comment

  LATEST NEWS


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.