×
login
സൗദിയിൽ മരിച്ച പ്രവാസി മലയാളി ബാബുവിന്റെ മൃതദേഹം എത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് എം എ യൂസഫലി‍യുടെ ഇടപെടൽ

മൃതദേഹമെത്തിയ്ക്കാൻ ബാബുവിന്റെ മകൻ എബിൻ യൂസഫലിയോട് അഭ്യർത്ഥിച്ചത് ലോക കേരള സഭയിൽ

കൊച്ചി : സൗദി അറേബ്യയിലെ കമീസ് മുഷൈത്തിൽ വെച്ച് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ബാബുവിൻറെ   മൃതദേഹം കേരളത്തിലെത്തിച്ചു.  നെടുമ്പാശ്ശേരി വിമാനത്താളത്തിൽ രാത്രി 10.30 ഓടെയാണ് റിയാദിൽ നിന്ന് മൃതദേഹം എത്തിച്ചത്.  
വിമാനതാവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലുലുവിനെ പ്രതിനിധികരിച്ച് പിആർഒ
ജോയ് എബ്രാഹം , മീഡിയ കോ-ഓർഡിനേറ്റർ  എൻ. ബി. സ്വരാജ് എന്നിവരിൽ  നിന്ന് 11.15 മണിയോടെ മകൻ എബിൻ  മൃതദേഹം ഏറ്റുവാങ്ങി.
വ്യാഴാഴ്ച  തിരുവനന്തപുരത്ത് സംസ്കാര ചടങ്ങുകൾ നടക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ബാബുവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്.

ലോക കേരള സഭ ഓപ്പൺ ഫോറത്തിനിടെയാണ്  നെടുമങ്ങാട് സ്വദേശി എബിൻ, സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച തന്റെ അച്ഛൻ്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ
യൂസഫലിക്ക് മുന്നിൽ സഹായാഭ്യർത്ഥനയുമായി എത്തിയത്.
ഒരു നിമിഷം പോലും വൈകാതെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വേഗം എത്തിയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യാമെന്ന് യൂസഫലി വേദിയിൽ വെച്ച് തന്നെ എബിന് ഉറപ്പു നൽകുകയായിരുന്നു.

സ്പോൺസറിൽ നിന്ന് മാറി മതിയായ രേഖകൾ ഇല്ലാതെ  ജോലി ചെയ്യുകയായിരുന്ന ബാബുവിൻ്റെ മൃതദേഹം  നാട്ടിലെത്തിക്കാൻ നിരവധി കടമ്പകളുണ്ടായിരുന്നു. സൗദിയിലെ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് സൗദി ജവാസത്ത്  വകുപ്പ് ഒഴിവാക്കി കൊടുത്തു.  പിന്നാലെ ബാബുവിൻ്റെ  സ്പോൺസറെ കണ്ടെത്തി  നിരാപേക്ഷ പത്രവും വാങ്ങി അധികൃതർക്ക് നൽകി.

ഫൈനൽ എക്സിറ്റ് ലഭിച്ച ശേഷം ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാണ് മൃതദേഹം  വിമാനമാർഗ്ഗം ചൊവ്വാഴ്ച രാത്രി തന്നെ റിയാദിൽ നിന്ന് പുറപ്പെട്ടത്. ഇതിനാവശ്യമായ   എല്ലാ ചിലവുകളും എം.എ.യൂസഫലിയാണ്  വഹിച്ചു.


 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.