×
login
എല്ലാ ജില്ലകളിലും വനിത ആംബുലന്‍സ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

5 ലക്ഷത്തിലധികം പേര്‍ക്ക് സേവനം നല്‍കി കനിവ് 108

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവനമായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതല്‍ സര്‍ക്കാരിന്റെ കോവിഡ് മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ കനിവ് 108 ആംബുലന്‍സുകളും ജീവനക്കാരും സജീവമാണ്. 3,44,357 ട്രിപ്പുകളാണ് കോവിഡിന് മാത്രമായി സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സുകള്‍ ഇതുവരെ നടത്തിയത്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആദ്യമായി 108 ആംബുലന്‍സില്‍ വനിത പൈലറ്റിനെ നിയമിച്ചു. എല്ലാ ജില്ലകളിലും വനിത ആംബുലന്‍സ് പൈലറ്റുമാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അത്യാഹിത സന്ദേശങ്ങളില്‍ ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത് ഹൃദ്രോഗ സംബന്ധമായ അത്യാഹിത ചികിത്സയ്ക്ക് വേണ്ടിയാണ്. 27,908 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. അത്യാഹിതങ്ങളില്‍ രണ്ടാം സ്ഥാനത്ത് വാഹനാപകടങ്ങളില്‍ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റാനായി ഓടിയതാണ്. 24,443 ട്രിപ്പുകളാണ് ഇതിനായി നടത്തിയത്. മറ്റു അപകടങ്ങള്‍ 20,788, ശ്വാസ സംബന്ധമായ അത്യാഹിതങ്ങള്‍ 16,272, വയറുവേദന 13,582, പക്ഷാഘാതം 8,616, ജെന്നി 5,783, ഗര്‍ഭ സംബന്ധമായ അത്യാഹിതം 5,733, വിഷം ചികിത്സ 5,355, കടുത്ത പനി 3,806, പ്രമേഹ സംബന്ധമായ അത്യാഹിതം 3,212, നിപ അനുബന്ധ ട്രിപ്പുകള്‍ 79, മറ്റ് അത്യാഹിതങ്ങള്‍ 22,583 എന്നിങ്ങനെ ട്രിപ്പുകളാണ് കനിവ് 108 ആംബുലന്‍സുകള്‍ കഴിഞ്ഞ 30 മാസങ്ങളിലായി നടത്തിയത്.


ഇതുവരെ 53 പ്രസവങ്ങളും കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നിട്ടുണ്ട്. മാര്‍ച്ച് 25 വരെയുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. 69,974 ട്രിപ്പുകളാണ് തിരുവനന്തപുരത്ത് നടത്തിയത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 15,002 ട്രിപ്പുകളാണ് ഇടുക്കി ജില്ലയില്‍ കനിവ് 108 ആംബുലന്‍സുകള്‍ നടത്തിയത്. കൊല്ലം 35,814, പത്തനംതിട്ട 24,534, ആലപ്പുഴ 40,039, കോട്ടയം 32,758, എറണാകുളം 37,829, തൃശൂര്‍ 38,929, പാലക്കാട് 52,404, മലപ്പുറം 44,365, കോഴിക്കോട് 37,037, വയനാട് 18,920, കണ്ണൂര്‍ 33,036, കാസര്‍ഗോഡ് 21,876 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കനിവ് 108 ആംബുലന്‍സുകള്‍ സേവനം നല്‍കിയ ട്രിപ്പുകള്‍

 

    comment

    LATEST NEWS


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.