login
എച്ച്‌ഐവി ബാധിതയില്‍ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ കണ്ടെത്തി; ഇന്ത്യയ്ക്കും ഗവേഷകരുടെ മുന്നറിയിപ്പ്

2020 സെപ്റ്റംബറില്‍ കൊവിഡ് ബാധിച്ച ഈ യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുന്ന വിധത്തില്‍ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

കേപ്ടൗണ്‍: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കന്‍ യുവതിയില്‍ കൊറോണ വൈറസിന് അപകടകരമായ നിരവധി വകഭേദങ്ങള്‍ ഉണ്ടായതായി കണ്ടെത്തല്‍. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന ഈ മുപ്പത്താറുകാരിയില്‍  വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ സംഭവിച്ചെന്നാണ് ഗവേഷക സംഘം കണ്ടെത്തിയത്. മെഡ്ആര്‍ക്കൈവ് എന്ന മെഡിക്കല്‍ ജേണലില്‍ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

2020 സെപ്റ്റംബറില്‍ കൊവിഡ് ബാധിച്ച ഈ യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുന്ന വിധത്തില്‍ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K,(ആല്‍ഫ വകഭേദത്തില്‍പ്പെടുന്നത്), N510Y(ബീറ്റ വകഭേദത്തില്‍പ്പെടുന്നത്)എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.  

യുവതിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകര്‍ന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാല്‍ മേഖലയില്‍ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് പ്രായപൂര്‍ത്തിയായ നാല് പേരില്‍ ഒരാളെങ്കിലും എച്ച്ഐവി പോസിറ്റീവാണ്. ഗുരുതര എച്ച്‌ഐവി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഉറവിടമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എച്ച്ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

 

  comment

  LATEST NEWS


  ഒടുവില്‍ ട്വിറ്റര്‍ വഴങ്ങുന്നു; മുസ്ലിം വൃദ്ധന്‍റെ വ്യാജവീഡിയോ കേസില്‍ യുപി പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.