×
login
കേരളത്തില്‍ എയിംസ് : യഥാര്‍ത്ഥ വില്ലന്‍ ആര്

വ്യക്തമായ തീരുമാനം എടുക്കുന്നതിന പകരം യുഡിഎഫിലെ ഘടകകക്ഷികളെ എല്ലാം തൃപ്തിപ്പെടുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളുടെ പട്ടിക കൈമാറി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍

തിരുവനന്തപുരം; ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) കേരളത്തിന് കിട്ടാക്കനിയായി അവശേഷിക്കുന്നതിനു കാരണം  ഇവിടുത്തെ എംപിമാരുടെ സ്വാര്‍ത്ഥതയും സംസ്ഥാനം ഭരിച്ച സര്‍ക്കാറുകളുടെ ഇച്ഛാശക്തി ഇല്ലായ്മയും.

2014 ല്‍ നരന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍.  കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആണ്  കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം അതേരീതിയില്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിനായില്ല

പകരം കേരളത്തിലെ എംപിമാര്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് പദ്ധതി എത്തിക്കാന്‍ വടംവലി തുടങ്ങുകയായിരുന്നു. നാഴികക്കല്ലാകുന്ന പദ്ധതി കൈവിട്ടു പോകാതിരിക്കാന്‍ ആരോഗ്യവകുപ്പും മന്ത്രി ( വി എസ് ശിവകുമാര്‍)യും കഠിന പ്രയത്‌നം ആരംഭിച്ചു . ഒരു മാസത്തിനകം സ്ഥലവും സന്നദ്ധതയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെ അറിയിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.സ്ഥലം കണ്ടെത്തുന്നതിനു വേണ്ടി ആരോഗ്യവകുപ്പ് പ്രത്യേക സമിതിക്കു രൂപം നല്‍കി.  

എന്നാല്‍, സര്‍ക്കാരിനെയും വകുപ്പിനെയും മറികടന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തങ്ങളുടെ സ്വന്തം മണ്ഡലങ്ങളില്‍ എയിംസ് എത്തിക്കാന്‍കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നേരിട്ട് കത്തുനല്‍കി

എറണാകുളം എംപി കെ.വി. തോമസാണ് ആദ്യം കത്തു നല്‍കിയത്. എച്ച്എംടിയുടെ പക്കലുള്ള ഭൂമി മുഴുവന്‍ എയിംസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. പോരെങ്കില്‍ എറണാകുളത്ത് എവിടെ വേണമെങ്കിലും സ്ഥലം കണ്ടെത്താന്‍ തയ്യാറാണെന്നും കത്തില്‍ പറഞ്ഞു.  

കോട്ടയത്ത് വേണമെന്ന ആവശ്യം ഉന്നയിച്ച് ജോസ് കെ. മാണിയും കത്തു നല്‍കി്. കോട്ടയം മെഡിക്കല്‍ കോളേജിനെ എയിംസായി ഉയര്‍ത്തിയാല്‍ മതിയാകും. ഇല്ലാത്തപക്ഷം എച്ച്എന്‍എല്ലിന്റെ ഭൂമി വിട്ടു നല്‍കാമെന്നും അറിയിച്ചു.  


കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനെ എയിംസായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇ. അഹമ്മദ് എംപിയും രംഗത്ത് വന്നു.  കാസര്‍ഗോഡ് എംപി പി. കരുണാകരന്‍ അഞ്ചുസ്ഥലങ്ങള്‍ കണ്ടെത്തി സര്‍ക്കാരിനെ അറിയിച്ചു. കരിന്തറ, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്ഥലം ധാരാളമുണ്ട്. എയിംസ് വയനാടു തന്നെ സ്ഥാപിക്കണമെന്ന് എം.ഐ. ഷാനവാസ് എംപി ആവശ്യപ്പെട്ടു.  

പാലക്കാട് കഞ്ചിക്കോട് സ്ഥലമുണ്ട്. വേണമെങ്കില്‍ റെയില്‍വേയുടെ സ്ഥലമേറ്റെടുക്കാനാകുമെന്ന് പാലക്കാട് എംപി എംബി. രാജേഷ് ആവശ്യപ്പെട്ടു.  

പത്തനംതിട്ടയില്‍ ളാഹ എസ്‌റ്റേറ്റില്‍ സ്ഥലമുണ്ടെന്നും ഇവിടെ എയിംസ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എംപി. ആന്റോആന്‍ണികത്തു നല്‍കി.

തലസ്ഥാന ജില്ലക്കു വേണ്ടി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും, എംപി ശശി തരൂരും ആവശ്യമുന്നയിച്ചു. ചില സ്ഥലങ്ങള്‍ ചൂണ്ടി കാണിക്കുകയും ചെയ്തു. കൂടാതെ തിരുവനന്തപുരം നഗരസഭ എയിംസിനു വേണ്ടി പ്രമേയവും പാസ്സാക്കി. മെഡിക്കല്‍കോളേജ് ആശുപത്രിയെ എയിംസാക്കി ഉയര്‍ത്തണമെന്നാണ് പ്രമേയം.

വ്യക്തമായ തീരുമാനം എടുക്കുന്നതിന പകരം യുഡിഎഫിലെ ഘടകകക്ഷികളെ എല്ലാം തൃപ്തിപ്പെടുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളുടെ പട്ടിക കൈമാറി ഉത്തരവാദിത്വത്തില്‍ നിന്ന്  ഒഴിയുകയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍.മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എഗ്രൂപ്പ്, ഐ ഗ്രൂപ്പ് എന്നിവരുടെ താല്‍പര്യപ്രകാരം യഥാക്രമം കോഴിക്കോട് കിനാലൂരില്‍ 154.43 ഏക്കര്‍, കോട്ടയം മെഡിക്കല്‍ കോളേജിന്റെ 194.85 ഏക്കര്‍, തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ 263.45 ഏക്കര്‍, എറണാകുളം എച്ച്എംടിയുടെ 123.5 ഏക്കര്‍ എന്നിവയായിരുന്നു നിര്‍ദ്ദേശിച്ചത്്.എയിംസിന് ചുരുങ്ങിയത് 200 ഏക്കര്‍ സ്ഥലം ആവശ്യമാണ്. സംസ്ഥാനം സ്ഥലം അനുവദിച്ചാല്‍ എയിംസ് സ്ഥാപിക്കുന്ന നടപടികള്‍ കേന്ദ്രം സജീവമാക്കുമെന്നും കേന്ദ്രം ലോക്‌സഭയിലും വ്യക്തമാക്കി.

കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍, സ്ഥലം ചൂണ്ടിക്കാണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തും എഴുതി. എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല. കേന്ദ്ര സ്ഥാപനം വരുന്നതിനേക്കള്‍ നല്ലത് കേന്ദ്രത്തിന്റെ ഫണ്ട് നേരിട്ട് കിട്ടുന്നതിനോടായിരുന്നു സംസ്ഥാനത്തിന് താല്‍പര്യം. കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റില്‍ തന്നെ ഇതിന്റെ പ്രഖ്യാപനം ഉണ്ടായി. എന്നിട്ടും കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കിട്ടാന്‍ ഭരണതലത്തിലോ രാഷ്ട്രീയമായോ സമ്മര്‍ദ്ദമൊന്നും ഉണ്ടായില്ല എന്നത് ദുരൂഹമാണ്.

 

  comment

  LATEST NEWS


  യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി


  മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്‍.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ


  ഹിന്‍ഡന്‍ബര്‍ഗിന്‍റേത് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമ‍ര്‍ശിച്ച് അദാനി ഗ്രൂപ്പ്


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.