×
login
ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലേക്ക് ആദ്യമായി വെന്റിലേറ്ററുകള്‍ എത്തിച്ച് ഏരീസ് ഗ്രൂപ്പ്.

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകള്‍ക്കും ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു

 ആലപ്പുഴ:  'ലോക്ക് ഡൗണ്‍ ' ആയി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കി യുഎഇ മലയാളിയായ ഡോ. സോഹന്‍ റോയ് ചെയര്‍മാനായ ഏരീസ് ഗ്രൂപ്പ്.  

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പത്ത് ജില്ലകള്‍ക്കും ഓരോ വെന്റിലേറ്ററുകള്‍ വീതം സംഭാവന നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രണ്ട് വെന്റിലേറ്ററുകള്‍ കേരളത്തില്‍ എത്തി;d;gx.  ഒരെണ്ണം ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക്  കൈമാറf. ും. ഗവണ്മെന്റ് തലത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പോലും ഇതുവരെ വെന്റിലേറ്ററുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് ഇവ സംഭാവന നല്‍കുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് ആയി മാറുകയാണ് ഏരീസ് ഗ്രൂപ്പ്.  

 

ലോക്ക് ഡൗണില്‍ പെട്ട് പോയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതിനേക്കാള്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കുക എന്നതിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയും സോഹന്‍ റോയ് എടുത്തു പറഞ്ഞു ' കേരളത്തിലെ ആരോഗ്യമേഖല വളരെ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച്ച വയ്ക്കുന്നതെങ്കിലും രോഗികളുടെ എണ്ണം അഭൂതപൂര്‍വ്വമായി വര്ധിക്കുന്ന ഒരു സാഹചര്യം സംജാതമായാല്‍ വെന്റിലെറ്ററുകള്‍ക്ക് കടുത്ത ദൗര്‍ലഭ്യം അനുഭവപ്പെടും. ഇത് കണക്കിലെടുത്താണ് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കാന്‍ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചത്. മറ്റുള്ള കമ്പനികളും ഇതേ മാതൃക പിന്തുടര്‍ന്നാല്‍ നമ്മുടെ ആരോഗ്യ വകുപ്പ് നേരിട്ടേക്കാവുന്ന പ്രതിസന്ധിക്ക് വലിയൊരളവില്‍ പരിഹാരമാകും '  അദ്ദേഹം വ്യക്തമാക്കി.

 

  comment
  • Tags:

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.