×
login
ഇന്ത്യയിലെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം ആസ്റ്ററിന് സ്വന്തം; ആസ്റ്റര്‍ സീനിയേഴ്സ് വയോജനപരിപാലന പദ്ധതി ഫാസില്‍ ഉദ്ഘാടനം ചെയ്തു

അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഗതാഗതസംവിധാനവും ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കും.

കൊച്ചി : വയോജന പരിപാലനത്തില്‍ നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത്കെയര്‍ വിഭാഗങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിജയകരമായി നടപ്പാക്കിയാണ് ആസ്റ്റര്‍ മെഡ്സിറ്റി രാജ്യത്തെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം കരസ്ഥമാക്കിയത്. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവല്‍ കോശി ഏജ് ഫ്രണ്ട്ലി ഹോസ്പിറ്റല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അമ്പിളി വിജയരാഘവന് കൈമാറി.

ഐഎംഎ സംസ്ഥാന വയോജന പരിപാലന കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രവീണ്‍ പൈ, ഡോ. പൗലോസ്, ഐഎംഎ സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍,ഡോ. മരിയ വര്‍ഗീസ്, പ്രസിഡന്റ്, ഐഎംഎ - കൊച്ചി, ഡോ. രോഹിത് നായര്‍ , ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് , ആസ്റ്റര്‍ മെഡ്സിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. വയോജന പരിപാലനത്തിനായുള്ള ആസ്റ്റര്‍ സീനിയേഴ്സ് പദ്ധതി മുതിര്‍ന്ന ചലച്ചിത്ര സംവിധായകനായ ഫാസില്‍ ഉദ്ഘാടനം ചെയ്തു.


എഴുപത് വയസിന് മേല്‍ പ്രായമുള്ളവരുടെ മെഡിക്കല്‍ സേവനങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടറും സുഖകരമായ ഇരിപ്പിടവും സജ്ജീകരിച്ചു. ആസ്റ്റര്‍ സീനിയേഴ്സ് എന്നത് തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നല്‍കും. രജിസ്ട്രേഷന്‍, ബില്ലിങ്, മരുന്നുകള്‍ തുടങ്ങിയവ ഇവര്‍ക്കായി സജ്ജീകരിച്ച പ്രത്യേക കൗണ്ടറില്‍ തന്നെ ലഭ്യമാക്കും. വിവിധ പരിശോധനകള്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ വേണ്ടി വരുന്ന സമയത്ത് സഹായത്തിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. കൂടാതെ പതിവായുള്ള പരിശോധനകളും , അവശ്യസമയത്ത് വീടുകളില്‍ തന്നെ ചികിത്സ എന്നിവയും ആസ്റ്റര്‍ സീനിയേഴ്സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 

അടിയന്തര സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഗതാഗതസംവിധാനവും ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കും. വയോജന പരിപാലനത്തില്‍ നിലവാരമുള്ള ആരോഗ്യസേവനങ്ങള്‍  ഉറപ്പാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ കൂടുതല്‍ ആശുപത്രികളിലേക്കെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐഎംഎ അധികൃതര്‍ അറിയിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.