×
login
നിര്‍ധനരായ കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യം; ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി കൈകോര്‍ത്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയും പീസ് വാലിയും

ആസ്റ്റര്‍ മെഡ് സിറ്റിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം, ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍ എന്നിങ്ങനെ ബഹുമുഖമായ സഹകരണമാണ് ഇതിലൂടെ സാധ്യമാവുന്നത്. ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ന്യൂറോ ഡവലപ്‌മെന്റ് സെന്റര്‍, ആസ്റ്റര്‍ സിക്ക് കിഡ്‌സ് ഫൗണ്ടേഷന്‍ തുടങ്ങിയവയും പദ്ധതിക്ക് പിന്തുണയേകും.

കൊച്ചി: വളര്‍ച്ചാ കാലയളവില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളെ നേരത്തെ കണ്ടെത്തി  സ്വയം പര്യാപ്തരാക്കുവാന്‍ ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും, ആസ്റ്റര്‍ മെഡ്‌സിറ്റിയും പീസ് വാലിയുമായി സഹകരിക്കുന്നു.  പീസ് വാലിയുടെ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റല്‍ ഡിസബിലിറ്റീസുമായിയാണ് ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ കൈകോര്‍ക്കുന്നത്.  

ആസ്റ്റര്‍ മെഡ് സിറ്റിയിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം, ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യങ്ങള്‍ എന്നിങ്ങനെ ബഹുമുഖമായ സഹകരണമാണ് ഇതിലൂടെ സാധ്യമാവുന്നത്. ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ന്യൂറോ ഡവലപ്‌മെന്റ് സെന്റര്‍, ആസ്റ്റര്‍ സിക്ക് കിഡ്‌സ് ഫൗണ്ടേഷന്‍ തുടങ്ങിയവയും പദ്ധതിക്ക് പിന്തുണയേകും.  

ഈ വര്‍ഷം ജനുവരിയില്‍ കോതമംഗലം പീസ് വാലിയില്‍ ആരംഭിച്ച കേന്ദ്രത്തില്‍ ആറുവയസ്സ് വരെ പ്രായമുള്ള 70 കുട്ടികള്‍ സൗജന്യമായി വ്യത്യസ്ത തെറാപ്പികള്‍ക്ക് വിധേയരാവുന്നുണ്ട്. വളര്‍ച്ചാ പരമായ സവിശേഷതകള്‍ ആധികാരികമായി കണ്ടെത്തുക എന്ന ലക്ഷ്യവുമായി മാസത്തില്‍ രണ്ട് ദിവസമാകും ആസ്റ്റര്‍ മെഡ് സിറ്റിയിലെ വിദഗ്ധരായ ഡെവലോപ്‌മെന്റല്‍ പീഡിയാട്രിഷ്യന്‍ ഡോക്ടര്‍മാരുടെ സേവനം പീസ് വാലിയില്‍ ലഭ്യമാകുക.


സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികള്‍. വളര്‍ച്ചാ കാലയളവില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുക എന്നത് നമ്മുടെ കടമയാണെന്ന് ആസ്റ്റ!ര്‍ ഹോസ്പിറ്റല്‍സ് കേരള & ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫ!ര്‍ഹാന്‍ യാസിന്‍ പറഞ്ഞു. അത്യാധുനിക ചികിത്സ സൗകര്യവും, മതിയായ ചികിത്സയും ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ പദ്ധതിയിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ആസ്റ്റ!ര്‍ ഹോസ്പിറ്റല്‍സ് കേരള ഒമാന്‍ ക്ലസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, പീസ് വാലി ചെയര്‍മാന്‍പി എം അബൂബക്കര്‍ എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്. ആസ്റ്റര്‍ മെഡ്‌സിറ്റി പീഡിയാട്രിക് മേധാവി ഡോ ജീസന്‍ ഉണ്ണി, ഡോ സൂസന്‍ മേരി സക്കറിയ, ലത്തീഫ് കാസിം, പീസ് വാലി ഭാരവാഹികളായ കെ എ ഷമീര്‍, കെ എച്ച് ഹമീദ് എന്നിവര്‍ സന്നിഹിതരായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 6235453206ല്‍ ബന്ധപ്പെടാം.

  comment

  LATEST NEWS


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.