×
login
ഉറക്കത്തിന്റെ നിലവാരമറിയാം; ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ്പ് ക്ലിനിക്കിന് തുടക്കമായി

ജനസംഖ്യയുടെ 40- 50% ആളുകള്‍ക്ക് ഉറക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ ഉണ്ടെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് വരെ അവരില്‍ ഭൂരിഭാഗവും ഇത് തിരിച്ചറിയുന്നില്ല.

കൊച്ചി : കൂര്‍ക്കംവലി നല്ല ഉറക്കത്തിന്റെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ കൂര്‍ക്കംവലി ശരിക്കും ഉറക്കതകരാറിന്റെ ലക്ഷണമാണ്. ഉറക്കതകരാറുള്ളവര്‍ പകല്‍ സമയത്ത് ഉറങ്ങുകയും അലസരായും കാണപ്പെടുന്നു. ഹൃദയാഘാതം, പക്ഷാഘാതം, അപകടങ്ങള്‍, ഓര്‍മ്മക്കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം നമ്മുടെ  ആരോഗ്യത്തെയും സുരക്ഷയെയും ഉറക്കത്തകരാറ് അപകടത്തിലാക്കും. 

ഉറക്കതകരാറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉറക്ക തകരാറുകള്‍ നേരത്തേ വിലയിരുത്തുന്നതിനുമായി, ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ്പ് ക്ലിനിക്കും നവീകരിച്ച സ്ലീപ്പ് ലാബും ലോക ഉറക്ക ദിനത്തില്‍ മുന്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.


ജനസംഖ്യയുടെ 40- 50% ആളുകള്‍ക്ക് ഉറക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ ഉണ്ടെങ്കിലും സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് വരെ അവരില്‍ ഭൂരിഭാഗവും ഇത് തിരിച്ചറിയുന്നില്ല. സ്ലീപ് ക്ലിനിക്കിലൂടെ പള്‍മോണോളജി, ന്യൂറോളജി, ഇഎന്‍ടി, എന്‍ഡോക്രൈന്‍, സൈക്യാട്രി, ഒബീസിറ്റി ക്ലിനിക്ക്, മുതലായ വിഭാഗങ്ങളുടെ സേവനം സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയ അടക്കമുളഅള സമഗ്രമായ സേവനം ഉറപ്പാക്കുന്നതായും ഡോ. പ്രവീണ്‍ വത്സലന്‍ വിശദീകരിച്ചു.

 

  comment

  LATEST NEWS


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം


  ഏഴ് മിനിറ്റോളം കൃത്രിമശ്വാസം നല്കി നവജാതശിശുവിനെ രക്ഷിച്ച യോഗിയുടെ നാട്ടിലെ സര്‍ക്കാര്‍ ഡോക്ടറായ സുരേഖ ചൗധരിയുടെ വീഡിയോക്ക് കയ്യടി


  ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ആബെയുടെ സംഭാവനകള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; ജപ്പാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നരേന്ദ്ര മോദി


  മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന


  ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി


  എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയത് പുറ്റിങ്ങല്‍ ദുരന്തത്തിന് കാരണമായ രാസവസ്തു ഉപയോഗിച്ച്; ജിതിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.