×
login
കോവിഡ്‌ ചികിത്സയ്ക്ക് ആയുര്‍വേദ മരുന്ന് ഗുണകരം; ''ആയുഷ് 64‍ ''ഉപയോഗിക്കാന്‍ അനുമതി

രാജ്യത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി വികസിപ്പിച്ച ഈ സംയുക്തം, സാധാരണ ചികിത്സയ്‌ക്കൊപ്പം ഉപയോഗപ്പെടുത്താം എന്ന് കണ്ടെത്തിയത്.

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ആയുഷ് 64 പോളി ഹെര്‍ബല്‍ സംയുക്തം ഗുണകരമെന്ന് തെളിഞ്ഞു.രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും, നേരിയതോ മിതമായതോ ആയ അണുബാധ ഉള്ളതുമായ  രോഗികളില്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി.  

രാജ്യത്തെ പ്രസിദ്ധമായ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ്, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ശാസ്ത്ര ഗവേഷണ കേന്ദ്ര സമിതി  വികസിപ്പിച്ച ഈ സംയുക്തം, സാധാരണ ചികിത്സയ്‌ക്കൊപ്പം ഉപയോഗപ്പെടുത്താം എന്ന് കണ്ടെത്തിയത്.

1980 ല്‍ മലേറിയക്കെതിരെ വികസിപ്പിച്ച മരുന്ന് നിലവിലെ സാഹചര്യത്തില്‍ കോവിഡ്19 ഉപയോഗത്തിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ആയുഷ് 64 ന് രൂപം നല്‍കിയത്.

നേരിയതോ മിതമായതോ ആയ അണുബാധയുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സുരക്ഷിതമായും ഫലപ്രദമായും ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിശദമായ പരീക്ഷണങ്ങള്‍, ആയുഷ് മന്ത്രാലയവും, ശാസ്ത്ര വ്യവസായിക ഗവേഷണ സമിതിയും അടുത്തിടെ വിവിധ കേന്ദ്രങ്ങളിലായി പൂര്‍ത്തീകരിച്ചിരുന്നു.    


ആയുര്‍വേദയോഗ ചികിത്സകളെ അധികരിച്ചുള്ള ദേശീയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ ഈ മരുന്ന് സംയുക്തത്തെ ഉള്‍പെടുത്തിയിരുന്നു. കഇങഞ ന്റെ കോവിഡ്19 നിര്‍വഹണ ദേശീയ കര്‍മസമിതിയും ഇത് പരിശോധിച്ചിരുന്നു.

നിലവിലെ ചികിത്സ രീതികള്‍ക്ക് ഒപ്പം ആയുഷ് 64 ഉപയോഗപ്പെടുത്തുന്നത് സാധാരണ ചികിത്സാരീതിയെ അപേക്ഷിച്ചു, ചികിത്സാ സമയ ദൈര്‍ഘ്യം കുറയ്ക്കുമെന്നും, രോഗിയില്‍ മികച്ച പുരോഗതി ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പൊതുവായ ആരോഗ്യം, സമ്മര്‍ദ്ദം, ഉറക്കം, വിശപ്പ്, ക്ഷീണം തുടങ്ങിയവയില്‍ ആയുഷ് 64 ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.  

ആയുഷ് 64 ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ രോഗാവസ്ഥ ഗുരുതരമാകുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം.

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.