login
കുട്ടികള്‍ക്കും വാക്‌സിന്‍ അനുമതി തേടി ഭാരത് ബയോടെക്; 25 രാജ്യങ്ങള്‍ കൂടി ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെട്ടു;അഫ്ഗാനില്‍ വാക്‌സിന്‍ എത്തിച്ച് ഭാരതം

അയല്‍രാജ്യങ്ങള്‍ക്കും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങള്‍ക്കും ഇന്ത്യ സൗജന്യമായി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ അയച്ചു നല്‍കിയ ആദ്യ ഡോസ് വാക്‌സിന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചു. ആസ്ട്രാ സെനക്കയുടെ അഞ്ചു ലക്ഷം ഡോസാണ് കാബൂളില്‍ എത്തിച്ചത്.

ഹൈദരാബാദ്: പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് കൊവാക്‌സിന്‍ എടുക്കാന്‍ അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു തുടങ്ങിയ സാഹചര്യത്തിലാണിത്. കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അനുമതിക്ക് വിദഗ്ധ സമിതിക്ക് അപേക്ഷ നല്‍കും. അനുമതി ലഭിക്കുന്നതോടെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കും. കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത് ഇത് ആദ്യമാണ്.

അതിനിടെ 25 രാജ്യങ്ങള്‍ കൂടി പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത കൊവാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 15 രാജ്യങ്ങള്‍ ഇതികനകം വാക്‌സിന്‍ വാങ്ങി. സാമ്പത്തികമായി പിന്നാക്കമായ രാജ്യങ്ങള്‍, വില കണക്കിലെടുത്ത് വാങ്ങുന്ന രാജ്യങ്ങള്‍, മരുന്നു കമ്പനികളുമായി നേരിട്ട് ധാരണയുണ്ടാക്കുന്ന രാജ്യങ്ങള്‍ എന്നിവരാണ് ഇന്ത്യന്‍ വാക്‌സിന്‍ ആവശ്യപ്പെടുന്നത്. 

അയല്‍രാജ്യങ്ങള്‍ക്കും സാമ്പത്തികമായി  പിന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങള്‍ക്കും ഇന്ത്യ സൗജന്യമായി വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യ അയച്ചു നല്‍കിയ ആദ്യ ഡോസ് വാക്‌സിന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചു. ആസ്ട്രാ സെനക്കയുടെ അഞ്ചു ലക്ഷം ഡോസാണ് കാബൂളില്‍ എത്തിച്ചത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിന്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിച്ചത്.

    comment

    LATEST NEWS


    കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


    'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


    'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


    11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


    ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


    അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


    'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.