×
login
രക്തദാനത്തിന് ആളുകള്‍ തയ്യാറാകുന്നില്ല; ബ്ലഡ് ബാങ്കില്‍ രക്തം ‍സ്റ്റോക്ക് ഇല്ല; രക്തദാതാക്കള്‍ക്കായി പരക്കം പായുന്നു

കോവിഡ് കാരണം കോളേജുകളും ഓഫീസുകളും ഇല്ലാത്തതിനാല്‍ രക്തദാന ക്യാമ്പുകള്‍ വളരെ കുറഞ്ഞു.

തിരുവനന്തപുരം: ബ്ലഡ് ബാങ്കില്‍ രക്തം സ്റ്റോക്ക് ഇല്ലാതെ കുഞ്ഞുങ്ങളുടെ പോലും അടിയന്തിര സര്‍ജറികള്‍ക്ക് അവരുടെ മാതാപിതാക്കള്‍ കഷ്ടപ്പെടുന്നു. കാന്‍സര്‍ രോഗികളുടെയും ഗര്‍ഭിണികളുടെയും അപകടത്തില്‍പ്പെടുവരുടെയും ബന്ധുക്കള്‍ രക്തദാതാക്കള്‍ക്കായി പരക്കം പായുന്നു... ഒരു ആശുപത്രിയില്‍ അല്ല. ഒരുവിധം എല്ലാം ആശുപത്രികളിലെയും സ്ഥിതി ഇത് തന്നെയാണ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രക്തദാനത്തിന് ആളുകള്‍ പൊതുവെ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം.

കോവിഡ് കാരണം കോളേജുകളും ഓഫീസുകളും ഇല്ലാത്തതിനാല്‍ രക്തദാന ക്യാമ്പുകള്‍ വളരെ കുറഞ്ഞു.

45 വയസിനു മുകളില്‍ ഉള്ളവരും ഇലക്ഷന്‍ ഡ്യൂട്ടി ഉണ്ടായിരുന്നവരും വാക്സിന്‍ എടുത്തതിനാല്‍ രണ്ടാം ഡോസ് കഴിഞ്ഞു 28 ദിവസം കഴിഞ്ഞേ അവര്‍ക്കു രക്തദാനം ചെയ്യുവാന്‍ സാധിക്കൂ. നോയമ്പു കാരണം ഒരുപാട് പേര്‍ക്ക് രക്തദാനത്തിന് സാധിക്കുന്നില്ല. രക്തം സ്ഥിരമായി ആവശ്യം വരുന്ന രോഗികളുടെ ബന്ധുക്കള്‍ കഷ്ടപ്പെടുകയാണ്.

മേയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിനേഷന്‍ തുടങ്ങുകയാണ്. അപ്പോള്‍ ഏകദേശം 2-3 മാസത്തേയ്ക്കു ഒരു വലിയ വിഭാഗത്തിന് രക്തദാനം സാധിക്കാതെ വരും. പ്രസവങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ അടിയന്തിര ശാസ്ത്രക്രിയകള്‍ക്കോ കാന്‍സര്‍ രോഗത്തിനോ ഇതൊന്നും ബാധകം അല്ല.

അതുകൊണ്ട് 18-45 പ്രായ പരിധിയിലുള്ളവര്‍ വാക്സിന്‍ എടുക്കുന്നതിന് മുന്‍പ് അടുത്ത അംഗീകൃത ബ്ലഡ് ബാങ്കില്‍ പോയി സന്നദ്ധ രക്തദാനം ചെയ്യുകയാണ് വേണ്ടത്..വാക്സിന്‍ എടുത്തവര്‍ രണ്ടാം ഡോസ് കഴിഞ്ഞാല്‍ 28 ദിവസം തികഞ്ഞാല്‍ ഉടന്‍ രക്തദാനത്തിന് സന്മനസ്സ് കാണിക്കണം.

വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തേക്ക് രക്തം കൊടുക്കാന്‍ പാടില്ലാത്തതിനാല്‍ വാക്‌സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണം. രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടല്‍ നടത്താന്‍ യുവജന - സദ്ധ സംഘടനകളും തയ്യാറാകണം.

അടിയന്തരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി 

രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാം. രക്തം ആവശ്യമുളളവരും ബ്ലഡ് ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ് ബാങ്ക്, തീയതി എന്നീ വിവരങ്ങള്‍ നല്‍കി പോല്‍-ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നവരെ പോലീസ് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പാക്കും. രക്തദാതാവിനെയും സ്വീകര്‍ത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായാണ് പോല്‍-ആപ്പ്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ പോല്‍-ആപ്പ് കണ്‍ട്രോള്‍ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. 

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.