×
login
മരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ കുടുംബത്തിന് 50 ലക്ഷം നല്‍കിയത് കേന്ദ്രം; ക്രഡിറ്റ് അടിച്ചെടുക്കാന്‍ ആരോഗ്യമന്ത്രി

സംസ്ഥാനസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് തുടങ്ങുന്ന പത്രകുറിപ്പില്‍ കേന്ദ്ര പദ്ധതിയുടെ പൂര്‍ണരൂപം പോലും നല്‍കിയല്ല. ഒരു വരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ 'പിഎംജികെപി' പദ്ധതി പ്രകാരം എന്നുമാത്രം സൂചിപ്പി

തിരുവനന്തപുരം: അപകടത്തില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെപി (പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്)ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള തുക അനുവദിച്ചതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമം. മെയ് 27 ന് അപകടത്തില്‍ മരിച്ച തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശിയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എച്ച്എംസി സ്റ്റാഫ് അറ്റന്റര്‍ ഗ്രേഡ്2 ആയ എസ്. കുമാരിയ്ക്ക്  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് തുക 50 ലക്ഷം അനുവദിച്ചു. ഇതിന്റെ ക്രഡിറ്റ് അടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.  

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തരത്തിലാണ്  ആരോഗ്യ വകുപ്പില്‍ നിന്നും പത്രകുറിപ്പ് നല്‍കിയത്. സംസ്ഥാനസര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് തുടങ്ങുന്ന പത്രകുറിപ്പില്‍ കേന്ദ്ര പദ്ധതിയുടെ പൂര്‍ണരൂപം പോലും നല്‍കിയല്ല. ഒരു വരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ 'പിഎംജികെപി' പദ്ധതി പ്രകാരം എന്നുമാത്രം സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടലിലാണ് തുക അനുവദിച്ചതെന്ന് വരുത്തി തീര്‍ക്കാനും വാര്‍ത്തയിലുടനീളം ശ്രമിച്ചിട്ടുണ്ട്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെയാണ് ആരഗോയ് പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ.കെ. ശൈലജ, കുമാരിയുടെ മക്കളായ ആര്‍.കെ. ശ്രീനാഥ്, ആര്‍.കെ. ശ്രുതിനാഥ് എന്നിവര്‍ക്ക്  നേരിട്ടെത്തി തുകകൈമാറി.ഒപ്പം ഉണ്ട് കേരളം എന്നു പറഞ്ഞ്‌ അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്

2013 മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു എസ്. കുമാരി. ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങിയ മാര്‍ച്ച് മാസം മുതല്‍ കോവിഡ് ഒപിയിലും ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിക്കുന്ന രോഗികളെ പരിചരിച്ചിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡ് അണുവിമുക്തമാക്കുന്നതിനും സാമ്പിള്‍ ട്രാന്‍സ്‌പോട്ട് ചെയ്യുന്നതിനും അവര്‍ സഹകരിച്ചിരുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണം കുമാരിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിയമിച്ചു. എന്നാല്‍ മേയ് 27ന് ഐസൊലേഷന്‍ വാര്‍ഡില്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്നതിന് ആശുപത്രിയിലേക്ക് വരുന്ന വഴിക്ക് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞു. തുടര്‍ന്ന് ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ഇടപെട്ട് ഇന്‍ഷുറന്‍സ് ക്ലെയിന് അപേക്ഷ നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു. തൃശൂരില്‍ അപകടത്തില്‍ മരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിഎംജികെപി ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തുക കൈമാറിയിരുന്നു.

 

  comment
  • Tags:

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.