×
login
കേരളത്തിലെ കോവിഡ് നിയന്ത്രണ നടപടികള്‍ പാളി; കേന്ദ്രം നേരിട്ട് ഇടപെടുന്നു; വിദഗ്ധ സംഘം എത്തും

സംഘം കേരളത്തിലെത്തി കോവിഡ് കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള രീതി നിരീക്ഷിക്കും.

ന്യൂദല്‍ഹി: കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ്  കേരളത്തിലേക്ക് ഉന്നതതല സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘത്തെ ആണ് അയയ്ക്കുക.കൃത്യമായ ലക്ഷ്യം വച്ചുള്ള കോവിഡ് പ്രതികരണത്തിനും മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംഘങ്ങള്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കും.കേരളത്തിലേക്കുള്ള സംഘത്തെ പൊതു ജനാരോഗ്യ വിദഗ്ധ ഡോ. രുചി ജെയിന്‍ നയിക്കും. രണ്ട് അംഗ ഉന്നതതല സംഘത്തില്‍ ഒരു ക്ലിനിഷ്യനും ഉള്‍പ്പെടും.

സംഘം കേരളത്തിലെത്തി  കോവിഡ് കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള രീതി നിരീക്ഷിക്കും. പരിശോധന-നിരീക്ഷണ-നിയന്ത്രണ പ്രവര്‍ത്തനങ്ങളും, കോവിഡ് ഉചിത പെരുമാറ്റം നടപ്പിലാക്കുന്നതും സംഘം വിലയിരുത്തും. കൂടാതെ, ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലന്‍സുകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ മുതലായ ആവശ്യമായ വസ്തുക്കളുടെ ലഭ്യത, വാക്‌സിനേഷന്‍ പുരോഗതി എന്നിവയും നിരീക്ഷിക്കും.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചശേഷം പരിഹാര നടപടികള്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്‍പാകെ നിര്‍ദ്ദേശിക്കുകയും ചെയ്യും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നല്‍കും.

അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്രം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള സംഘങ്ങളെ അയയക്കും

 

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.