×
login
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് ആഭ്യന്തര യാത്രയില്‍ പരിശോധന വേണ്ട; കൊവിഡ് പരിശോധന ചട്ടത്തില്‍ നിര്‍ണായക മാറ്റം വരുത്തി ഐസിഎംആര്‍

അടിയന്തര ശസ്ത്രക്രിയകള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ (പ്രസവത്തിന് ഉള്‍പ്പടെ എത്തിയവര്‍) പരിശോധന നടത്തേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പരിശോധന ചട്ടത്തില്‍ മാറ്റം വരുത്തി ഐസിഎംആര്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും  ആഭ്യന്തര യാത്രക്കാരും സംസ്ഥാനാന്തര യാത്രക്കാരും പരിശോധന നടത്തേണ്ടന്നും അന്താരാഷ്ട്രയാത്രക്കാര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും പരിശോധന നടത്തണ്ട. സമ്പര്‍ക്കപട്ടികയിലുള്ള ഗുരുതരരോഗങ്ങള്‍ ഉള്ളവരും മുതിര്‍ന്ന പൗരന്മാരും ചുമ, പനി, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടല്‍, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും പരിശോധന നടത്തണം. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണം.


അടിയന്തര ശസ്ത്രക്രിയകള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ (പ്രസവത്തിന് ഉള്‍പ്പടെ എത്തിയവര്‍) പരിശോധന നടത്തേണ്ടതില്ലെന്നും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.