login
8 കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസ് നല്‍കി; കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധന തുടരുന്നു

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഡ്, പഞ്ചാബ് എന്നീ 5 സംസ്ഥാനങ്ങളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 75.88%.

തിരുവനന്തപുരം:ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തിന് ആക്കം കൂട്ടിക്കൊണ്ട് രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ്‌കളുടെ എണ്ണം ഇന്ന് 7.9 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താല്‍ക്കാലിക കണക്കുപ്രകാരം12,31,148 സെഷനുകളിലായി 7,91,05,163 കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ചത്തീസ്ഗഡ്, പഞ്ചാബ് എന്നീ 5 സംസ്ഥാനങ്ങളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ 75.88%.  

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു ലക്ഷത്തിലധികം (1,03,558)പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ് ഗഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട് , മധ്യപ്രദേശ് പഞ്ചാബ് എന്നീ 8സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. പുതിയ കേസുകളില്‍ 81.90 ശതമാനവുംഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 57,074. ചത്തീസ്ഗഡില്‍ 5,250 പേര്‍ക്കും കര്‍ണാടകയില്‍ 4,553 പേര്‍ക്കുംപുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 7,41,830 ആയി . ഇത് ആകെ രോഗബാധിതരുടെ 5.89%ആണ്. 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണത്തില്‍ 50,233 പേരുടെ കുറവ് രേഖപ്പെടുത്തി.  

രാജ്യത്ത് ഇതുവരെ 1,16,82,136 പേര്‍ രോഗ മുക്തരായി. 92.8% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍52,847 പേര്‍ രോഗ മുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം- 222. പഞ്ചാബില്‍ 51 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറില്‍റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറില്‍ 12 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു  കോവിഡ് മരണവും റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. പുതുച്ചേരി, ലഡാക്ക്, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, ത്രിപുര, സിക്കിം ലക്ഷദ്വീപ്, മിസോറാം ,ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപ്, അരുണാചല്‍പ്രദേശ് എന്നിവയാണവ.

 

 

  comment

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.