പങ്കജ കസ്തൂരിയുടെ പുതിയ ഔഷധമായ സിങ്കിവീര്‍-എച്ച് 112 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സയായും മറ്റു 135 രോഗികളില്‍ സ്റ്റാന്റ് എലോണ്‍ ചികില്‍സയായും ഒരു ഡബിള്‍ ബ്ലൈന്റ് പഠനത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വരികയാണ്.
തിരുവനന്തപുരം: ആയൂര്‍വേദ സ്ഥാപനമായ പങ്കജ കസ്തൂരിയുടെ കോവിഡിനുള്ള ആയൂര്‍വേദ മരുന്ന് -സിങ്കിവീര്‍ വിജയത്തിലേയക്ക്. രോഗികള്‍ക്കിടയില്‍ സിങ്കിവീര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതായി പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ. ജെ ഹരീന്ദ്രന്‍ നായര്‍ വികസിപ്പിച്ചെടുത്ത ഏഴ് ഘടകങ്ങളില്‍ നിന്നു നിര്‍മിച്ച ഹെര്‍ബോ-മിനറല്‍ ഔഷധമാണ് സിങ്കിവീര്‍-എച്ച്. കോവിഡ് 19 പോലുള്ള ആരോഗ്യ അവസ്ഥകളില്‍ ചെലവു കുറഞ്ഞതും മികച്ചതുമായ പരിഹാരമായി ആയുര്‍വേദത്തിനുള്ള സാധ്യതയാണ് ഇതിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രതിദിന അലര്‍ജി മുതല്‍ കൂടുതല്‍ സങ്കീര്‍ണമായ ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ പോലുള്ളവയ്ക്കു വരെ ചികില്‍സയ്ക്കു സഹായകമായ ദീര്‍ഘവും വിവിധ തലങ്ങളിലുള്ളതുമായ പാരമ്പര്യമാണ് ആയുര്‍വേദത്തിനുള്ളതെന്ന് പങ്കജ കസ്തൂരി ഹെര്‍ബല്‍സ് ഇന്ത്യ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി. ആഗോള മഹാമാരിയായി മാറിയ ഒരു രോഗത്തിനെതിരെ പോരാടുന്നതില്‍ നമ്മുടെ പ്രതിരോധ ശേഷിക്ക് വളരെ നിര്‍ണായക സ്ഥാനമുള്ള അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണു നാം കടന്നു പോകുന്നത്. ഫലപ്രദവും ചെലവു കുറഞ്ഞതും മികച്ചതുമായ ചികില്‍സ വികസിപ്പിക്കുന്നതിനു സഹായിക്കാന്‍ ആയുര്‍വേദത്തിനു ശക്തിയുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പങ്കജ കസ്തൂരിയുടെ പുതിയ ഔഷധമായ സിങ്കിവീര്‍എച്ച് 112 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സയായും മറ്റു 135 രോഗികളില്‍ സ്റ്റാന്റ് എലോണ്‍ ചികില്‍സയായും ഒരു ഡബിള്‍ ബ്ലൈന്റ് പഠനത്തില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വരികയാണ്.
96 രോഗികളില്‍ അഡ്ജങ്ക്ട് ചികില്‍സ പുരോഗമിക്കുകയാണ്. ഇതില്‍ 42 പോരുടെ ഫലമാണ് ഇടക്കാല റിപോര്‍ട്ടായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ 42 പേരില്‍ 22 പേര്‍ക്ക് സിങ്കിവീര്‍-എച്ച് ചികില്‍സയാണ് നല്‍കിയത്. 20 പേരെ പ്ലാസിബോ ചികില്‍സയ്ക്കാണു വിധേയരാക്കിയത്. സിങ്കിവീര്‍-എച്ച് ചികില്‍സ നല്‍കിയവരെ നാലാം ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ മറ്റ് 20 പേര്‍ അഞ്ചു മുതല്‍ 11 വരെ ദിവസങ്ങള്‍ കോവിഡ് 19 പോസിറ്റീവ് ആയി തുടര്‍ന്നു.
ഫലങ്ങള്‍ വളരെ പോസിറ്റീവ് ആണെന്നും ട്രയല്‍ തുടരുകയാണെന്നും ഡോ. നായര്‍ പറഞ്ഞു. ഔഷധം അംഗീകരിക്കപ്പെട്ടാല്‍ കോവിഡ് 19 ചികില്‍സയ്ക്കുള്ള ടാബ്ലറ്റ് നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്നും ഫലപ്രദമായ വേഗത്തിലുള്ള വിതരണത്തിനു സര്‍ക്കാര്‍ സംവിധാനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും
നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം