×
login
കൊവിഡ് മരണാനന്തര ധനസഹായം; ബാങ്ക് അക്കൗണ്ട് നല്കാത്തവര്‍ക്ക് നേരിട്ട് പണം കൈമാറണം

ബാങ്ക് അക്കൗണ്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ തുക നല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്നും ഇത്തരം കേസുകളില്‍ അവകാശിക്ക് തുക നേരിട്ട് നല്കാന്‍ ക്രമീകരണം നടത്തണമെന്നും ഉത്തരവിലുണ്ട്.

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 50,000 രൂപ നല്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തി സര്‍ക്കാര്‍. അര്‍ഹതയുള്ള നിരവധി പേര്‍ക്ക് നിസ്സാര കാരണങ്ങളാല്‍ പോലും  പണം നിധേഷിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് പുതിയ സര്‍ക്കുലര്‍ അയച്ചത്.  

ബാങ്ക് അക്കൗണ്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ തുക നല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്നും ഇത്തരം കേസുകളില്‍ അവകാശിക്ക് തുക നേരിട്ട് നല്കാന്‍ ക്രമീകരണം നടത്തണമെന്നും ഉത്തരവിലുണ്ട്. കിടപ്പു രോഗികള്‍ മുതലായ അവകാശികള്‍ക്ക് റവന്യു അധികാരികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ പരിചരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവിന് തുക നല്‍കണം.  


വിദേശത്തു താമസിക്കുന്നവര്‍ അവരുടെ മതിയായ രേഖകള്‍ സഹിതം നാട്ടിലുള്ള ഒരാളെ ചുമതലപ്പെടുത്തിയാല്‍ അവര്‍ക്ക് തുക നല്‍കാം. അത്തരത്തില്‍ അപേക്ഷ നല്‍കാന്‍ തയ്യാറല്ലാത്തതും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതുമായ കേസുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കണം.  

മരിച്ച വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ എല്ലാവരും ചേര്‍ന്ന് ഒരാളെ ചുമതലപ്പെടുത്തിയാല്‍ റവന്യു വകുപ്പിന്റെ അന്വേഷണത്തിന് ശേഷം തുക അയാള്‍ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്‌

 

  comment

  LATEST NEWS


  യുപിയിലെ ഗോരഖ്നാഥ് ക്ഷേത്രം ആക്രമിക്കാന്‍ ശ്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി


  മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്‍.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ


  ഹിന്‍ഡന്‍ബര്‍ഗിന്‍റേത് ഇന്ത്യയ്‌ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമ‍ര്‍ശിച്ച് അദാനി ഗ്രൂപ്പ്


  നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ


  മലബാര്‍ ബേബിച്ചന്‍- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍


  "പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.