×
login
നിക്ലോസാമൈഡ് കൊവിഡ് ചികിത്സയ്ക്ക്: സാധ്യതകള്‍ തിരിച്ചറിഞ്ഞ് രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ച് സിഎസ്ഐആര്‍

ഐഐസിടിയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ലക്സൈ ലൈഫ് ലാബിലാണ് ആക്ടീവ് ഇന്‍ഗ്രീഡിയന്റ് നിര്‍മിക്കുന്നത്

ന്യൂദല്‍ഹി: വിരശല്യത്തിന് ഉപയോഗിക്കുന്ന മരുന്നായ നിക്ലോസാമൈഡ് കൊവിഡ് ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്ഐആര്‍) ലക്സൈ ലൈഫ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് നിക്ലോസാമൈഡിന്റെ പരീക്ഷണം നടത്തുന്നത്.  

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് ബാധിതരുടെ ചികിത്സയില്‍ നിക്ലോസാമൈഡ് എത്രത്തോളം ഫലപ്രദമാണെന്നും സുരക്ഷിതവുമാണെന്ന് വിലയിരുത്താനായി മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിക്ലോസാമൈഡിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി. മാണ്ഡെ പറഞ്ഞു. രാജ്യത്ത് സുലഭമായി ലഭിക്കുന്ന, എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്ന മരുന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഐസിടിയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി ലക്സൈ ലൈഫ് ലാബിലാണ് ആക്ടീവ് ഇന്‍ഗ്രീഡിയന്റ് നിര്‍മിക്കുന്നത്. കൂടാതെ മരുന്നിന്റെ പരീക്ഷണത്തിലും ലാബ് പങ്കാളിയാണ്. ചെലവ് കുറഞ്ഞ ചികിത്സാരീതിയാണിതെന്നും ഡോ. ശേഖര്‍ കൂട്ടിച്ചേര്‍ത്തു.

നിക്ലോസാമൈഡിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം തന്നെ പരീക്ഷണങ്ങള്‍ ആരംഭിച്ചതായി ലക്സൈ ലാബിന്റെ സിഇഒ ഡോ. രാം ഉപാധ്യായ പറഞ്ഞു. ഡ്രഗ് റഗുലേറ്ററില്‍ നിന്ന് അനുമതി ലഭിച്ചതോടെ രണ്ടാം ഘട്ട പരീക്ഷണം ഈ ആഴ്ച ആരംഭിച്ചു. അടുത്ത 8-12 ആഴ്ചകള്‍ക്കുള്ളില്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.