login
സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും വഞ്ചന ദിനം സംഘടിപ്പിച്ചു; അനിശ്ചിതകാലം ചട്ടപ്പടി സമരം

കോവിഡ് വ്യാപനം തടയാന്‍ കഠിന പ്രയത്‌നം നടത്തിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക നല്‍കാത്തതിനെതിരെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ വിവിധ പ്രതിഷേധപരിപാടികള്‍ നടത്തി.

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ്  ഡോക്ടര്‍മാരുടെ   അലവന്‍സ് പരിഷ്‌കരണംഅടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിലും എന്‍ട്രി കേഡര്‍, കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രൊമോഷന്റെ കാലയളവ് അടക്കമുള്ള അപാകതകള്‍ പരിഹരിക്കാത്തത്, എന്നിവയിലും പ്രതിഷേധിച്ചു സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും വഞ്ചന ദിനം സംഘടിപ്പിച്ചു

 എല്ലാ മെഡിക്കല്‍ കോളേജിലും  പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും, ധര്‍ണയും നടത്തി. രോഗി പരിചരണത്തെയും, അധ്യാപനത്തെയും ബാധിച്ചില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു.

തിരുവനന്തപുരം ഡി എം ഇ  ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ കെജിഎംസിടിഎ സംസ്ഥാനപ്രസിഡന്റ് ഡോ ബിനോയ് എസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ നിര്‍മ്മല്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡോ ശ്രീകുമാര്‍ ആര്‍ സി,  ഡോ ശ്രീനാഥ്, ഡോ ഷീല, ഡോ ദിലീപ്, ഡോ രാജ് എന്നിവര്‍ പ്രസംഗിച്ചു.

ഡോക്ടര്‍മാര്‍  ചട്ടപ്പടി സമരം അനിശ്ചിതകാലം നടത്തും. ഈ കാലയളവില്‍ വി ഐ പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് -നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവ ബഹിഷ്‌കരിക്കും. അധികജോലികള്‍ ബഹിഷ്‌കരിക്കും. രോഗികളുമായൊ അധ്യാപനവുമായൊ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്‌കരിക്കും.

എല്ലാ ദിവസവും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയും, രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരണകുറിപ്പ് നല്‍കുകയും ചെയ്യും.

കേരളത്തിലെ കോവിഡ് വ്യാപനം തടയാന്‍ കഠിന പ്രയത്‌നം നടത്തിയ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശിക നല്‍കാത്തതിനെതിരെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ  ഡോക്ടര്‍മാര്‍ വിവിധ പ്രതിഷേധപരിപാടികള്‍ നടത്തി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് 2016 ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം  2020 വരെ നീണ്ടു പോയി.ഈ കാലയളവില്‍ കിട്ടേണ്ട അലവന്‍സുകള്‍ അടക്കമുള്ള ശമ്പള കുടിശ്ശിക ലഭിച്ചില്ല. ശമ്പളപരിഷ്‌കരണത്തിന്റെ പേ സ്ലിപ് ഇതുവരെ ഇറങ്ങിയിട്ടില്ല.

 

  comment

  LATEST NEWS


  ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.