×
login
മൂന്ന് മാസത്തിനുള്ളില്‍ 500 മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം

ഒരു മിനിറ്റില്‍ 1000 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് ഒരു ദിവസം 195 സിലിണ്ടറുകള്‍ ചാര്‍ജ് ചെയ്യും.

 ന്യൂദല്‍ഹി: വിവിധോദ്ദേശ്യ യുദ്ധ വിമാനമായ തേജസ്സിന് വേണ്ടി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം വികസിപ്പിച്ച മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സാങ്കേതിക വിദ്യ നിലവില്‍ കോവിഡ്-19 രോഗികള്‍ നേരിടുന്ന രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായകരമാകും.  

ഒരു മിനിറ്റില്‍ 1000 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള  ഓക്‌സിജന്‍ പ്ലാന്റ് ഒരു ദിവസം 195 സിലിണ്ടറുകള്‍ ചാര്‍ജ് ചെയ്യും.  

ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ്, ബംഗളുരു, ട്രൈഡന്റ് ന്യൂമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂര്‍ എന്നിവര്‍ക്ക് സാങ്കേതിക വിദ്യ കൈമാറി കഴിഞ്ഞു. ഈ രണ്ട് കമ്പനികള്‍ രാജ്യത്തുടനീളം വിവിധ ആശുപത്രികളില്‍ 380 പ്ലാന്റുകള്‍ സ്ഥാപിക്കും.  ഡെറാഡൂണിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം, വ്യവസായങ്ങളുമായി സഹകരിച്ച് 500  120 പ്ലാന്റുകളും സ്ഥാപിക്കും.

മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്  സാങ്കേതികവിദ്യ ഉപയോഗിച്ച്  മറ്റ് സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്നതിനെ ആശ്രയിക്കാതെ ചെലവ് കുറഞ്ഞ രീതിയില്‍  ആശുപത്രികളില്‍ തന്നെ മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ആശുപത്രികള്‍ക്ക് ഇത് ഗുണം ചെയ്യും.

 

 

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.