×
login
ഇ-സഞ്ജീവനി; ദേശീയ ടെലികണ്‍സള്‍ട്ടേഷന്‍ സര്‍വീസ് - കൊവിഡ് കാലത്തെ ആരോഗ്യസുരക്ഷ

ഇ-ഹെൽത്ത് സേവനങ്ങൾ സംസ്ഥാനങ്ങളിലുടനീളം അതിവേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണിത്. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രതിദിനം ഏകദേശം 35,000 ത്തിലധികം രോഗികൾ ആരോഗ്യ സേവനങ്ങൾ തേടുന്നതിനായി രാജ്യത്തൊട്ടാകെയുള്ള ഇ-സഞ്ജീവനി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുന്നു.

തിരുവനന്തപുരം: ഗ്രാമീണ മേഖലകളെ അതിവേഗ ഇൻറ്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കുക, ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുക, ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. രാജ്യത്തെ സമസ്തമേഖലകളെയും അതിവേഗത്തിൽ സ്പർശിച്ച  ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ച്,  ഇന്ത്യൻ ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തിൻറ്റെ സമാന്തര പ്രവാഹമായി മാറിയ പദ്ധതിയാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോം.  

ഇ-ഹെൽത്ത് സേവനങ്ങൾ സംസ്ഥാനങ്ങളിലുടനീളം അതിവേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണിത്. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രതിദിനം ഏകദേശം 35,000 ത്തിലധികം രോഗികൾ ആരോഗ്യ സേവനങ്ങൾ തേടുന്നതിനായി രാജ്യത്തൊട്ടാകെയുള്ള ഇ-സഞ്ജീവനി ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുന്നു.  

കൊവിഡ് വ്യാപനം മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വയോധികർക്കും ക്വാറൻറ്റെനിൽ കഴിയുന്ന രോഗികൾക്കും ഡോക്ടർമാർക്കും ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ, ഔട്ട് പേഷ്യൻറ്റ് രോഗികൾ എന്നിവർക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിൻ കൺസൾട്ടേഷൻറ്റെ ഭാഗമായി ചികിത്സ ലഭ്യമായത് ഏറെ ആശ്വാസകരമാണ്.

ആയുഷ്മാൻ ഭാരത്തിന് കീഴിൽ ആരോഗ്യ മന്ത്രാലയം രൂപീകരിച്ച നാഷണൽ ടെലിമെഡിസിൻ സർവീസിൽ രണ്ട് തരത്തിലുള്ള സേവനങ്ങളാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോം പ്രാപ്തമാക്കിയത്..

1.        ഇ- സഞ്ജീവനി എബി-എച്ച്ഡബ്ല്യുസി – (ആരോഗ്യ ക്ഷേമ കേന്ദ്രം)  ഡോക്ടർ ടു ഡോക്ടർ  ടെലിമെഡിസിൻ പ്ലേറ്റ്ഫോം, അത് ഹബ് & സ്‌പോക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

 • 2019 നവംബറിലാണ് ഇത് പുറത്തിറക്കിയത്.
 • 2022 ഡിസംബറോടെ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള സാമൂഹ്യ-ആരോഗ്യ കേന്ദ്രങ്ങളിലും, മെഡിക്കൽ കോളേജ് ആശുപത്രികളിലുമായി 1.5 ലക്ഷം ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
 • വിവിധ സംസ്ഥാനങ്ങളിൽ ആയിരത്തിലധികം ഹബുകളും 15,000ത്തോളം സ്‌പോക്കുകളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
 • 9 ലക്ഷം കൺസൾട്ടേഷനുകൾ ഇ-സഞ്ജീവനി ആരോഗ്യ ക്ഷേമ കേന്ദ്രങ്ങൾ പൂർത്തിയാക്കി.
 • ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെൻറ്റർ (എബി-എച്ച്ഡബ്ല്യുസി) പ്രകാരമാണ് ഇത് നടപ്പാക്കുന്നത്
 • ഇ-സഞ്ജീവനി എ ബി-എച്ച്ഡബ്ല്യുസി സേവനങ്ങൾ പുറത്തിറക്കിയ ആദ്യത്തെ സംസ്ഥാനം ആന്ധ്രയാണ്.

2.        ഇ-സഞ്ജീവനി OPD  - (പേഷ്യൻറ്റ് -ടു-ഡോക്ടർ ടെലിമെഡിസിൻ പ്ലേറ്റ്ഫോം): ലോകത്തിലെ ഏറ്റവും വലിയ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം ആകാൻ സാധ്യതയുള്ള, രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ.പി.യാണ്, വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി ഒപിഡി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് 2020 ഏപ്രിലിൽ പൗരന്മാർക്ക് ടെലിമെഡിസിൻ പ്രാപ്തമാക്കുന്ന രണ്ടാമത്തെ ടെലി-കൺസൾട്ടേഷൻ സേവനമായ 'സഞ്ജീവനി ഒ.പി.ഡി' കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കുന്നത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്.

 • ഇ-സഞ്ജീവനി ഒ.പി.ഡിയിൽ സജ്ജമാക്കിയ 250 ലധികം ഓൺലൈൻ ഒപിഡികളിലൂടെ പൗരന്മാർക്ക് ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ നൽകുന്നു. ഇതിൽ 220 ലധികം സ്പെഷ്യലിസ്റ്റ് ഒ.പി.ഡികളും ബാക്കിയുള്ളവ ജനറൽ ഒ.പി.ഡികളുമാണ്.
 • ഇതുവരെ 21ലക്ഷം രോഗികൾക്ക് ഇസഞ്ജീവനി ഒ.പി.ഡി വഴി സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഗ്രാമീണ-നഗര ഇന്ത്യയിലെ ഡിജിറ്റൽ ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന   അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ആരോഗ്യ സംരക്ഷണ വിതരണ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും ജില്ലാ- മെഡിക്കൽ ആശുപത്രികളുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം  ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും കുറവ് പരിഹരിക്കുന്നതിനുമായാണ് ഇ-സഞ്ജീവനിയിലൂടെ നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ ലക്ഷ്യമിടുന്നത്. ദേശീയതലത്തിൽ, 31,000 ത്തിലധികം ഡോക്ടർമാർക്കും പാരാമെഡിക്കലുകൾക്കും ഇ-സഞ്ജീവനിയിൽ പരിശീലനം നൽകി.14,000 ത്തോളം ഡോക്ടർമാർ ഇ-സഞ്ജീവനി ഒപിഡിയിൽ ടെലിമെഡിസിൻ പരിശീലിക്കുന്നു. 17,000 ഡോക്ടർമാരും കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരും ഇ സഞ്ജീവനി എ ബി-എച്ച്ഡബ്ല്യുസി ഉപയോഗിക്കുന്നുണ്ട്.

ഇ-സഞ്ജീവനി ഒപിഡിയിലെ 18.15% രോഗികൾ 18 വയസ് വരെയും 50.35% രോഗികൾ 20 നും 40ന് ഇടയിലും 22.89% രോഗികൾ 40 നും 60 നും 9 % രോഗികൾ മുതിർന്ന പൗരന്മാരുമാണ്. ഇ-ഒപിഡിയിൽ സ്ത്രീ രോഗികൾ (54.66%) പുരുഷൻമാരേക്കാൾ കൂടുതലാണെന്ന് വസ്തുതകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട് (6,42,708), ഉത്തർപ്രദേശ് (6,31,019), കർണാടക (6,07,305), ആന്ധ്രപ്രദേശ് (2,16,860), മധ്യപ്രദേശ് (2,04,296), ഗുജറാത്ത് (1,95,281), കേരളം (93,317), മഹാരാഷ്ട്ര (84,742), ഉത്തരാഖണ്ഡ് (74,776), ഹിമാചൽ പ്രദേശ് (67,352). എന്നീ സംസ്ഥാനങ്ങളാണ് ഇ- സഞ്ജീവനി സൗകര്യം ഉപയോഗിക്കുന്നതിൽ മുൻനിരയിലുള്ളത്. രാജ്യത്തെ 600 ഓളം ജില്ലകളിലെ പൗരന്മാർ ഇ സഞ്ജീവനിയെ ഉപഭോക്താക്കളായി മാറി.

 

ഇ - സഞ്ജീവനി സേവനം എങ്ങനെ ലഭ്യമാക്കാം?

ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. 2020 ജൂൺ ഒമ്പതിന് സംസ്ഥാനത്ത് തുടക്കമിട്ട സംവിധാനം സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ ലാപ്ടോപ്പോ കൂടെ ഇൻറ്റർനെറ്റ് കണക്ഷനും ഉപയോഗിച്ചാണ് പ്രയോജനപ്പെടുത്തേണ്ടത്. വീഡിയോ കോൺഫറൻസ് വഴി നേരിട്ട് ഡോക്ടറോട് സംസാരിക്കാം. തുടർന്ന് മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാനും സാധിക്കും. അതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം https://esanjeevaniopd.in/ എന്ന പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.

Ø  മൊഹാലിയിലെ സെൻറ്റർ ഫോർ ഡെവലപ്മെൻറ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.

Ø  വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

Ø  ആദ്യമായി https://esanjeevaniopd.in/kerala or https://esanjeevaniopd.in/ എന്ന വെബ്സൈറ്റോ eSanjeevaniOPD എന്ന ആപ്ലിക്കേഷനോ തുറക്കുക.

Ø  ഇനി മെനു ബാറിൽ പേഷ്യൻറ്റ് രജിസ്ട്രേഷൻ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യണം.

Ø  രജിസ്ട്രേഷൻ കോളത്തിനുള്ളിൽ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ആ നമ്പറിലേക്ക് ഒരു ഒ.ടി.പി. ലഭിക്കും. ഈ ഒ.ടി.പി. നമ്പർ പ്രസ്തുത കോളത്തിലേക്ക് ടൈപ്പ് ചെയ്യുക.

Ø  ഇപ്പോൾ പേഷ്യൻറ്റ് രജിസ്ട്രേഷൻ കോളം കാണാം. ഇതിലേക്ക് പേരും വയസ്സും മറ്റ് വിവരങ്ങളും നൽകുക.

Ø  മുൻപ് ചികിത്സ നടത്തിയതിൻറ്റെ രേഖകൾ കൈവശമുണ്ടെങ്കിൽ അവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ഒപ്ഷനും ആ വിൻഡോയിൽ തന്നെ കാണാം. ഫയലുകൾ അതിലേക്ക് ചേർക്കാം.

Ø  ഇനി ജനറേറ്റ് പേഷ്യൻറ്റ് ഐ.ഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കും.

Ø  പേഷ്യൻറ്റ് ഐ.ഡിക്ക് പകരമായി നിങ്ങളുടെ മൊബൈൽ നമ്പറും ഉപയോഗിക്കാം.

Ø  ടോക്കൺ നമ്പർ നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക

Ø  ഇപ്പോൾ നിങ്ങൾ കൺസൾട്ടേഷൻ വെയ്റ്റിങ് റൂമിലേക്ക് എത്തും. ഡോക്ടർ സ്റ്റാറ്റസ് ബോക്സിൽ ഡോക്ടർ അവെയ്ലബിൾ ആയാൽ "കോൾ നൗ" ബട്ടൺ പ്രസ്ചെയ്യുക. അപ്പോൾ ഡോക്ടർ വീഡിയോ കോളിൽ എത്തും.

Ø  കൺസൾട്ടേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ മരുന്ന് കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷനും ഉണ്ട്. ഇതിനായി അവിടെ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ഒരു ഒ.ടി.പി. ലഭിക്കും. അത് നൽകുക. തുടർന്ന് പ്രിസ്ക്രിപ്ഷൻ സെലക്ട് ചെയ്ത് ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഇത് കാണിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങാം.

Ø  രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം.

Ø  ചികിത്സ പൂർണമായും സൗജന്യമാണ്.

Ø  കൺസൾട്ടേഷൻ തള്ളിയാൽ വ്യക്തിയ്ക്ക് സന്ദേശം ലഭിക്കും.

Ø  ജനറൽ ഒ.പിയ്ക്ക് പുറമെ സ്പെഷ്യാലിറ്റി ഒ.പി.യും ലഭ്യമാണ്.

Ø  ശിശുരോഗം, ഗൈനക്കോളജി, ചർമരോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറൽ മെഡിസിൻ, ജനറൽ ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളിലായി ഏഴോളം സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. ജനറൽ ഒ.പി. സേവനവുമായി ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ അഞ്ച് സ്ഥിരം ഡോക്ടർമാരും ഓൺലൈനിലുണ്ടാകും.

വിവിധ സംസ്ഥാനങ്ങളിലെ ഇ-സഞ്ജീവനി ഒ.പി.ഡി യുടെ സമയക്രമം പരിശോധിക്കുവാനുള്ള സൗകര്യവും പോർട്ടലിൽ ലഭ്യമാണ്. അതിനായി താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക. കേരളത്തിൽ നിന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ്റർ (RCC), മലബാർ കാൻസർ സെൻറ്റർ, കൊച്ചിൻ കാൻസർ റിസർച്ച് സെൻറ്റർ തുടങ്ങിയ മികവുറ്റ ചികിത്സാ കേന്ദ്രങ്ങളിലെ ടെലി-ഡോക്ടർമാരുടെ സേവനവും സമയക്രമവും ലഭ്യമായ ചികിത്സാ വിഭാഗങ്ങളെ കുറിച്ചും മേല്പടി ഓപ്‌ഷനിലൂടെ അറിയാൻ കഴിയും. അതിനായി ലിങ്കിൽ പ്രവേശിച്ചു കഴിഞ്ഞു സംസ്ഥാനം തെരഞ്ഞെടുക്കുക.  

https://esanjeevaniopd.in/Timings

നിലവിൽ രാജ്യത്തെ ഓരോ മെഡിക്കൽ കോളേജുകളിലും അതിൻറ്റെ  ശേഷിയേക്കാൾ കൂടുതൽ രോഗികൾ ഒ.പിയിലും മറ്റും എത്തുന്നുണ്ട്. തിരക്കേറിയ ആതുരശുശ്രൂഷ പരിതസ്ഥിതിയിൽ ടെലിമെഡിസിൻ ഹബ്ബ് ആരംഭിക്കുന്നതോടെ ഒ.പിയിലെ തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുന്നതോടൊപ്പം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അവരുടെ സൗകര്യത്തിന് അനുസരിച്ച്  ഇ-സഞ്ജീവനി  പ്ലാറ്റ്ഫോമിൻറ്റെ ഭാഗമാക്കുകയും ചെയ്യാം.കോവിഡാന്തര രാജ്യത്ത് ‌ രോഗം അതിൻറ്റെ രണ്ടാം ഘട്ട വ്യാപനത്തിലൂടെ കടന്നു പോകുമ്പോൾ ആശുപത്രികളിലെ തുടർ സന്ദർശനങ്ങൾ, റിപ്പോർട്ടുകളുടെ പരിശോധന തുടങ്ങിയ കാര്യങ്ങൾക്കായി മെഡിക്കൽ കോളേജുകളിലെത്തുന്നവർക്ക് ഇ-സഞ്ജീവനിയിലൂടെ സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ പൂർണമായും  ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലേക്ക് മാറാനാകും. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ്റ്  സെൻറ്ററുകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് അവിടുത്തെ രോഗികൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കും.

ഇ-സഞ്ജീവനി മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുവാൻ താഴെ കാണുന്ന പ്ലേ-സ്റ്റോർ ലിങ്ക് ഉപയോഗിക്കുക

https://play.google.com/store/apps/details?id=in.hied.esanjeevaniopd

കൂടുതൽ‍ വിവരങ്ങൾ‍ക്കായി ബന്ധപ്പെടുക :

ഹെല്പ് ലൈൻ നമ്പർ : +91-11-23978046

ടോൾ‍ ഫ്രീ നമ്പർ ‍ : 1075

ദിശ നമ്പർ‍(കേരളം) : +91-04712552056

ടോൾ‍ ഫ്രീ നമ്പർ ‍: 1056

 

വിലാസം:

e-Health Section

Ministry of Health and Family Welfare

Nirman Bhawan, Maulana Azad Road

New Delhi - 110011

mohfw.gov.in

Helpline Email ID: ncov2019@gov.in

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.