×
login
കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സക്ക് നിത്യയൗവനം; ശരീരത്തിലുണ്ടാകുന്ന ഏത് തരം ഉളുക്കും ഭേദപ്പെടും, അറിവ് പകർന്ന് കിട്ടിയത് ഭർത്താവിൽ നിന്നും

ആദിവാസി കലാരൂപമായ മംഗലം കളിയിലൂടെ പ്രശസ്തയായ കൊട്ടിയമ്മ ഈ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു.

പെരിയ: 95 വയസ് പിന്നിട്ടിട്ടും കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സക്ക് ഇപ്പോഴും നിത്യയൗവനം. ശരീരത്തിലെ ഏത് അവയവമായാലും ഉളുക്കുണ്ടായാല്‍ നേരിട്ട് സ്പര്‍ശിക്കാതെ ഒരു പച്ചമരുന്ന് ഉപയോഗിച്ച് ഉളുക്ക് പൂര്‍ണമായും ഭേദപ്പെടുത്തുകയെന്നതാണ് കൊട്ടിയമ്മയുടെ ചികിത്സാരീതി.  

പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സ്വദേശിനിയായ കൊട്ടിയമ്മ ശരീരത്തിലുണ്ടാകുന്ന ഏത് തരം ഉളുക്കിനെയും പച്ചമരുന്ന് ചികിത്സയിലൂടെ ഭേദമാക്കും. ഇത് കൊട്ടിയമ്മയുടെ ചികിത്സക്ക് വിധേയരായവരുടെ അനുഭവസാക്ഷ്യം. ഒരു വാഴപോള ഉപയോഗിച്ച് പച്ചമരുന്ന് തിരുമ്മിയും പുരട്ടിയുമാണ് ഉളുക്ക് ഭേദപ്പെടുത്തുന്നത്.  


രോഗിയെ കൂടാതെ ഒരാളെ കൂടെ നിര്‍ത്തി രണ്ട് വാഴപോളകള്‍ നടുവിന് സമാനമായി കുത്തിപ്പിടിച്ച ശേഷം പച്ചമരുന്ന് തിരുമ്മുകയും പുരട്ടുകയും ചെയ്യുന്നു. ഇതിന് ശേഷം രണ്ട് വാഴപോളകളും മധ്യഭാഗത്ത് ഒട്ടിപിടിപ്പിക്കുന്നു. തുടര്‍ന്ന് ഒരു കത്തി ഉപയോഗിച്ച് വാഴപോളകള്‍ വെട്ടി ദൂരേക്ക് കളയും. ചികിത്സക്ക് വിധേയമായ വ്യക്തിയുടെ ഉളുക്ക് ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഭേദമാകുന്നു. ഉളുക്ക് ബാധിച്ച നിരവധി പേര്‍ കൊട്ടിയമ്മയുടെ പച്ചമരുന്ന് ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്.  

കൊട്ടിയമ്മയുടെ ഭര്‍ത്താവ് തിരുമ്പന്‍ നാട്ടിലെ അറിയപ്പെടുന്ന പച്ചമരുന്ന് ചികിത്സകനായിരുന്നു. തിരുമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ഭര്‍ത്താവില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവുമായാണ് കൊട്ടിയമ്മ പച്ചമരുന്ന് ചികിത്സക്ക് തുടക്കമിട്ടത്. ഈ പച്ചമരുന്നിനെക്കുറിച്ച് കൊട്ടിയമ്മ മകന്‍ കരുണാകരനും പേരക്കുട്ടി വിജയനും പറഞ്ഞുകൊടുത്തിട്ടുണ്ട്. ആദിവാസി കലാരൂപമായ മംഗലം കളിയിലൂടെ പ്രശസ്തയായ കൊട്ടിയമ്മ ഈ രംഗത്ത് നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. പരേതനായ രാഘവന്‍, നാരായണി, തൊപ്പിച്ചി, ഗോപി, ശങ്കരന്‍ എന്നിവര്‍ കൊട്ടിയമ്മയുടെ മറ്റ് മക്കളാണ്.

  comment

  LATEST NEWS


  'ചിന്തന്‍ ശിബിരം പരാജയം'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രശാന്ത് കിഷോര്‍


  ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ കേസ്: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം; ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍


  സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


  അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.