×
login
സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച്ചവരുത്തിയാൽ അടുത്ത തരംഗം തടയാനാവില്ല

ഡെൽറ്റ വകഭേദത്തിന് ഗണ്യമായ ജനതിക മാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് ഡെൽറ്റ പ്ലസ്.

കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുളള ചർച്ചകൾ രാജ്യമെങ്ങും സജീവമാണ്. മൂന്നാം തരംഗ സാധ്യത, വൈറസിന്റെ ജനിതകമാറ്റം, ഡെൽറ്റ പ്ലസ് വകഭേദം എന്നിങ്ങനെ കോവിഡിനെക്കുറിച്ചുള്ള കാലികമായ വിഷയങ്ങളിൽന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (സിഎസ്ആർ) ഡയറക്ടർ ഡോ.അനുരാഗ് അഗർവാൾസംസാരിക്കുന്നു.

എന്താണ് ഡെൽറ്റ വകഭേദം? എന്തുകൊണ്ടാണ് ആഗോള ശ്രദ്ധ നേടിയത് ?

കോവിഡ് വൈറസിന്റെ  ജനിതക വ്യതിയാനം സംഭവിച്ച വകഭേദം ആയ ആ.1.617.2 ആണ് ഡെൽറ്റ വകഭേദം എന്ന് ഇപ്പോൾ അറിയപ്പെടുന്നത്. പ്രോട്ടീനിൽ ജനിതക മാറ്റം വന്നതിനാൽ ഇതിന് വളരെപ്പെട്ടെന്ന് വ്യാപിക്കാനും ആളുകളുടെ രോഗപ്രതിരോധ ശേഷിയെ മറികടക്കാനും കഴിയും. ഇൗ വകഭേദം പത്തിൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ, യുകെ, ചില അമേരിക്കൻ സംസ്ഥാനങ്ങൾ, സിംഗപ്പൂർ, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് ഇൗ വകഭേദം ഇപ്പോൾ വേഗത്തിൽ വ്യാപിക്കുന്നത്്.

എന്താണ് ഡെൽറ്റ പ്ലസ് വകഭേദം? ഇത് എത്രത്തോളം ഭീഷണിയുണ്ടാക്കുന്നു ?

ഡെൽറ്റ വകഭേദത്തിന് ഗണ്യമായ ജനതിക മാറ്റം സംഭവിച്ച് രൂപപ്പെട്ട  വകഭേദമാണ് ഡെൽറ്റ പ്ലസ്. എന്റെ അഭിപ്രായത്തിൽ ഡെൽറ്റ വകഭേദം കാര്യമായി വ്യാപിച്ച പ്രദേശങ്ങളിൽ ഡെൽറ്റ പ്ലസ് വ്യാപനം വലിയ തോതിൽ ഉണ്ടാവാൻ സാധ്യത കുറവാണ്. ഡെൽറ്റ വകഭേദത്തിനെതിരെയുള്ള ആന്റിബോഡി സജീവമായതിനാൽ ഇവ ഡെൽറ്റ പ്ലസ് വൈറസിനെ പ്രതിരോധിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ, ഇതിനെ അടിയന്തിര ഭീഷണിയായോ പരിഭ്രമിക്കേണ്ട വിഷയമായോ ഞാൻ കാണുന്നില്ല.

ഡെൽറ്റ പടർന്നത്ര വേഗത്തിൽ ഡെൽറ്റ പ്ലസ് വ്യാപിക്കുന്നില്ലെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഡെൽറ്റയുടെ മറ്റേതെങ്കിലും വകഭേദം ഭീഷണിയുയർത്തുന്നുണ്ടോയെന്ന് INASCOG (Indian SARS-CoV-2 Genomics Consortium) സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

കോവിഡ് തരംഗങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ?

സമ്പർക്ക സാധ്യത കൂടുതലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരെ ആദ്യവും അവരിൽ നിന്ന് മറ്റ് കൂടുതൽ ആളുകളെയും ബാധിച്ചാണ് ഒരു പ്രദേശത്ത് വൈറസ് വ്യാപനം ഉണ്ടാവുന്നത്. ഒരു തവണ രോഗം ബാധിച്ചവരിൽ രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷി രൂപപ്പെടുന്നു. പ്രതിരോധ കുത്തിവെപ്പ്  എടുക്കുന്നവർക്കും പ്രതിരോധശേഷി ലഭിക്കുന്നു. വലിയൊരു വിഭാഗം ആളുകൾ പ്രതിരോധ ശേഷി നേടിക്കഴിയുമ്പോൾ വൈറസ് വ്യാപനം മന്ദഗതിയിലാവുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യും. ഇങ്ങനെ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷി കുറച്ചുകാലത്തിന് ശേഷം കുറയാൻ തുടങ്ങുമ്പോൾ വൈറസ് വ്യാപനം ശക്തിപ്രാപിക്കുന്നു. ഇൗ അവർത്തനത്തെ  തരംഗം എന്ന വിളിക്കാം.

 പെട്ടെന്ന് മൂന്നാം തരംഗത്തിലേക്ക് പോകുകയാണോ?

രാജ്യം മുഴുവൻ കണക്കിലെടുത്താൽ ഇപ്പോഴുള്ളതിനെ രണ്ടാം തരംഗം എന്ന് വിളിക്കാനാവില്ല.  ഉദാഹരണത്തിന് ഡൽഹിയിൽ ഇപ്പോഴുള്ളത് നാലാം തരംഗമാണ് - ആദ്യ തരംഗം ജൂണിലും, പിന്നീട് സെപ്റ്റംബറിലും ശേഷം നവംബറിലും തുടർന്ന് ഇപ്പോഴത്തേതും.

അടുത്ത തരംഗം എപ്പോഴാണ് ഉണ്ടാവുക എന്ന് ധാരാളംപേർ ചോദിക്കുന്നുണ്ട്. ഡെൽറ്റ വകഭേദം രാജ്യം മുഴുവൻ വ്യാപിച്ചതിനാൽ ഉടൻ അടുത്ത തരംഗം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. ഭൂരിഭാഗം ആളുകളും  ഡെൽറ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി നേടിയിട്ടുണ്ടാവും. അതിനാൽത്തന്നെ, വൈറസിന്റെ പ്രാദേശിക വ്യാപനം ഉണ്ടാകാമെങ്കിലും രാജ്യവ്യാപക തരംഗം ഉടനെയൊന്നും ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, വൈറസിന് വീണ്ടും ഗണ്യമായ ജനിതകമാറ്റം സംഭവിക്കുകയോ സുരക്ഷാ മുൻകരുതലുകളിൽ അയവ് വരുത്തുകയോ ചെയ്താൽ അടുത്ത തരംഗം പെട്ടെന്നുണ്ടാകും.

പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ പുരോഗമിക്കുന്നതിനാലും  വൈറസിന്റെ ജനിതകമാറ്റത്തിന് കുറച്ചുകൂടി സമയം എടുക്കും എന്നതിനാലും അടുത്ത തരംഗം താരതമ്യേന ഹ്രസ്വമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.

മൂന്നാം തരംഗം സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ വേണം?

വൈറസ് ഇപ്പോഴും ചുറ്റുമുണ്ടെന്ന് മറക്കരുത്.  ഇപ്പോൾ കിട്ടിയിട്ടുള്ള ചെറിയ ഇടവേള നന്നായി പ്രതിരോധ നടപടികൾക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കണം.  പരിഭ്രാന്തരാകാതെ, മുൻ കരുതലുകൾ മുടക്കാതിരിക്കുകയും പ്രതിരോധ കുത്തിവെപ്പ് ശക്തിപ്പെടുത്തുകയും വേണം. വൈറസിന്റെ ജനിതകമാറ്റം INASCOG സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

എങ്ങനെയാണ് വൈറസിൽ ജനിതക മാറ്റം സംഭവിക്കുന്നത്?

വൈറസുകൾ പലതായി പെരുകുന്നതിന്റെ ഫലമായി രോഗിയുടെ ശരീരത്തിൽ വൈറസിന്റെ ദശലക്ഷ കണക്കിന് പകർപ്പുകൾ (കോപ്പികൾ)  ഉണ്ടാവും. എന്നാൽ, ചില പകർപ്പുകൾ പൂർണ്ണമായും ‘മാതൃ - വൈറസിനെ’പ്പോലെയാവില്ല. ചിലതിൽ ചില വ്യത്യാസങ്ങൾ ഉണ്ടാവും. ഇതിനെയാണ് ജനിതകമാറ്റം എന്നു പറയുന്നത്.  

ഇപ്രകാരം ഉണ്ടാവുന്ന ചില ജനിതകമാറ്റങ്ങൾക്ക് മനുഷ്യരുടെ രോഗപ്രതിരോധശേഷിയെ മറികടക്കാൻ കഴിയും. ഇത്തരം വ്യതിയാനുമുണ്ടാകുന്ന വൈറസുകൾ 'മാതൃ-വൈറസി'നേക്കാൾ വേഗത്തിൽ വ്യാപിക്കുകയും ഡെൽറ്റ വകഭേദം പോലുള്ള പുതിയ വകഭേദമായി രൂപപ്പെടുകയും ചെയ്യുന്നു.

ഇത്തരം ജനിതകമാറ്റത്തെക്കുറിച്ച് ഇന്ത്യയിൽ പഠനങ്ങൾ നടക്കുന്നുണ്ടോ?

ജനിതക ശ്രേണീകരണം പോലുള്ള രീതികൾ ഉപയോഗിച്ച് ഇന്ത്യയിൽ ഇൗ മേഖലയിൽ പഠനം നടക്കുന്നുണ്ട്. നിലവിലുള്ള വകഭേദങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വ്യാപനം, അതീവ ശ്രദ്ധ പുലർത്തേണ്ട പുതിയ വകഭേദങ്ങൾ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ ഇൗ പഠനങ്ങൾ സഹായിക്കും.

 പുതിയ വാക്സിൻ കണ്ടത്തേണ്ടി വരും എന്നതിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത് ?

ഒാരോ വകഭേദത്തിനുമായി വാക്സിൻ രൂപപ്പെടുത്തേണ്ട ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ വാക്സിൻ കുറച്ചുകൂടി മെച്ചപ്പെടുത്തിയാൽ മതിയാകും.

ജനിതകമാറ്റവും വകഭേദങ്ങളും ഉണ്ടാക്കുന്ന പരിഭ്രാന്തി സംബന്ധിച്ച് എന്താണ് പറയാനുള്ളത്?

വൈറസിലുണ്ടാകുന്ന ജനിതകമാറ്റം ഒഴിവാക്കാനാവാത്തതാണ്. ഇക്കാര്യത്തിൽ പരിഭ്രമിക്കേണ്ടതുമില്ല. ജനങ്ങൾ മുൻകരുതൽ എടുക്കുകയും കോവിഡിന് അനുസരിച്ചുള്ള ജിവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റീവ് ബിഹേവിയർ- ) പാലിക്കുകയും വേണം. ജനിതകമാറ്റത്തിലൂടെയുണ്ടായ എല്ലാത്തരം  വകഭേദങ്ങൾക്കും എതിരെ  ഫലപ്രദമാണ്.

ജനിതകമാറ്റം എങ്ങനെയാണ് പ്രതിരോധ കുത്തിവെപ്പിന്റെ ഫലപ്രാപ്തിയെ ബാധിക്കുന്നത്?

പ്രതിരോധ കുത്തിവെപ്പിലൂടെ ലഭിക്കുന്ന  പ്രതിരോധശേഷിയെ മറികടക്കാൻ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലുണ്ടാകുന്ന ജനിതകമാറ്റം കാരണമായേക്കാം. എന്നാൽ, നിലവിൽ ലഭ്യമായ വാക്സീനുകൾ വകഭേദങ്ങൾമൂലം ഉണ്ടായേക്കാവുന്ന രോഗം ഗുരതുതരമാകാതെ തടയാൻ ഫലപ്രദമാണ്.

എന്തുകൊണ്ടാണ് പ്രതിരോധ കുത്തിവെപ്പ് പ്രധാനമാണെന്ന് പറയുന്നത്?

കോവിഡിന് അനുസരിച്ചുള്ള ജിവിതശൈലി, രോഗം വരാതെ നമ്മെ സംരക്ഷിക്കുമ്പോൾ, പ്രതിരോധ കുത്തിവെപ്പ് രോഗബാധയുടെയും പകർച്ചയുടെയും തീവ്രത കുറയ്ക്കുന്നു. സർവോപരി, രോഗം ഗുരുതരമാകാനുള്ള സാധ്യത പ്രതിരോധ കുത്തിവെപ്പുകൾ തൊണ്ണൂറ് ശതമാനത്തോളം കുറയ്ക്കുന്നു.

 

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.