×
login
ഭക്ഷ്യസുരക്ഷാ വിഭാഗം പരാജയം; ജീവനക്കാരെ നിയമിക്കുന്നില്ല; ചേരിപ്പോരില്‍ പരിശോധനകള്‍ മുടങ്ങി

ഭക്ഷണ പദാര്‍ഥങ്ങള്‍ വിഷമായി മാറുമ്പോള്‍ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരില്ല.

തിരുവനന്തപുരം : വിഷ ബാധയേറ്റുള്ള മരണവും ഗുരുതരാവസ്ഥയും റിപ്പോര്‍ട്ടു ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തി. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ല. കാസര്‍കോട്ട് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ഭക്ഷ്യവിഷബാധയേറ്റു മരിച്ചതിനു പിന്നാലെ കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലും ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവനയിറക്കുന്നുണ്ടെങ്കിലും വകുപ്പ് നിസ്സംഗതയിലാണ്. ഭക്ഷണ പദാര്‍ഥങ്ങള്‍ വിഷമായി മാറുമ്പോള്‍ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ട ഭക്ഷ്യസുരക്ഷാ വിഭാഗത്തില്‍ ജീവനക്കാരില്ല. ജീവനക്കാരുടെ കുറവിനെ സംബന്ധിച്ച് സര്‍ക്കാരിന് വകുപ്പു മേധാവി നിരവധി തവണ കത്തു നല്കിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് നിയമന നടപടികള്‍ക്കുള്ള അനുമതി കൊടുക്കുന്നില്ല.

തദ്ദേശസ്ഥാപനങ്ങളുടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന 10 ലക്ഷത്തിലധികം ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. ലൈസന്‍സില്ലാതെയുള്ള സ്ഥാപനങ്ങള്‍ അഞ്ചു ലക്ഷത്തോളവും. ഇത്രയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിലുള്ളത് 172 ജീവനക്കാര്‍. ഇതില്‍ത്തന്നെ വലിയ വിഭാഗം ജീവനക്കാരെ ജില്ലാ ഓഫീസുകളില്‍ ക്ലറിക്കല്‍ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. വകുപ്പില്‍ സ്ഥാനക്കയറ്റം നല്കാത്തതിനാല്‍ വിരമിക്കുന്ന ഉയര്‍ന്ന തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നുമില്ല.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജോയിന്റ് കമ്മിഷണറുടെ സ്ഥാനം ഒഴിഞ്ഞു കിടന്നിട്ട് രണ്ടു വര്‍ഷമായി. വകുപ്പിനെ നിയന്ത്രിക്കേണ്ടതും പരിശോധനകള്‍ക്കു നിര്‍ദേശം നല്‌കേണ്ടതും ജോയിന്റ് കമ്മിഷണറാണ്. മൂന്നു ഡെപ്യൂട്ടി കമ്മിഷണര്‍മാരില്‍ ഒരാള്‍ ഈയിടെ വിരമിച്ചു. പകരം നിയമനമായില്ല. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. വിജിലന്‍സ് വിഭാഗവും എജിയും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷം എറണാകുളത്തടക്കം ഭക്ഷ്യവിഷബാധയേറ്റത് തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഷവര്‍മ നിരോധിച്ചതാണ്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ വകുപ്പുകള്‍ക്ക് അയഞ്ഞ സമീപനമായിരുന്നു.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ജീവനക്കാരുടെ ചേരിപ്പോരു മൂലം നിലവിലുള്ളവര്‍ പോലും പരിശോധനയ്ക്കിറങ്ങുന്നില്ലെന്ന ആക്ഷേപമുയരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധനയ്ക്കു പോകേണ്ടത്. കൂടെ ഓഫീസ് ജീവനക്കാരെയും കൂട്ടണം. അറ്റന്‍ഡര്‍മാരെ മാത്രമാണ് കൂടെ കൊണ്ടുപോകുന്നത്. ഇത് രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിനിടയാക്കിയിട്ടുണ്ട്്.


വാഹനമില്ലെങ്കില്‍ പരിശോധനയ്ക്കു പോകില്ലെന്ന നിലപാടിലാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍. വാഹനമില്ലെങ്കില്‍ സ്വന്തം വാഹനത്തിലോ വാടക വാഹനത്തിലോ പരിശോധനയ്ക്കു പോകണം. എന്നാല്‍ ഓഫീസില്‍ ഇരിക്കുന്നതല്ലാതെ പരിശോധനയ്ക്ക് പോകാറില്ല. പരിശോധനയ്ക്ക് പോയതായി എഴുതിവയ്ക്കുകയും ചെയ്യും. ഒരു ഓഫീസര്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒരു മാസം മൂന്ന് സാമ്പിളുകള്‍ പരിശോധനയ്‌ക്കെടുക്കണമെന്നാണ് ചട്ടം. മറ്റു ദിവസങ്ങളില്‍ വ്യത്യസ്ത സ്ഥാപനങ്ങളില്‍ പരിശോധന നടത്തണം. എന്നാല്‍ ഭക്ഷ്യവിഷബാധയുള്ള സ്ഥലത്തു മാത്രമാണ് പരിശോധന നടത്തുന്നത്. വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ പരിശോധനകളും നിലയ്ക്കും.

  comment

  LATEST NEWS


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.